ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ
Friday, March 24, 2023 11:07 PM IST
പ​ഴ​യ​ങ്ങാ​ടി: ക​ള്ളു​ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നെ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​പ്പി​നി​ശേ​രി റേ​ഞ്ച് മു​ൻ ചെ​ത്ത് തൊ​ഴി​ലാ​ളി​യും മാ​ട്ടൂ​ൽ കാ​വി​ലെ പ​റ​മ്പി​ലെ ക​ള്ളു​ഷാ​പ്പ് ജീ​വ​ന​ക്കാ​ര​നു​മാ​യ വെ​ങ്ങ​ര മു​ക്കി​നു സ​മീ​പ​മു​ള്ള കൊ​ള്ളി​യ​ൻ വ​ള​പ്പി​ൽ ബാ​ല​കൃ​ഷ്ണ​നെ (58) ആ​ണ് ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ സ്വ​ന്തം വീ​ടി​നു സ​മീ​പ​ത്തെ റെ​യി​ൽ​വേ ട്രാ​ക്ക് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: മാ​പ്പ​ള്ളി ര​മ​ണി. മ​ക്ക​ൾ: സ​നി​ത് (എ​റ​ണാ​കു​ളം), സ്നേ​ഹ. മ​രു​മ​ക​ൻ: നി​ഖി​ൽ. പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ക​ണ്ണൂ​ർ പ​രി​യാ​ര​ത്തെ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. പോ​സ്റ്റ്മോർ​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന് ഉ​ച്ച​യ്ക്ക് വെ​ങ്ങ​ര സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും.