ക​ള്ള​വോ​ട്ടി​നാ​യി കോ​ൺ​ഗ്ര​സ് ഗൂ​ഢാ​ലോ​ച​ന​: എ​ൽ​ഡി​എ​ഫ്
Friday, March 24, 2023 12:52 AM IST
ഇ​രി​ട്ടി: ആ​ന​പ്പ​ന്തി സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് നാ​ളെ ന​ട​ക്കു​ന്ന തെ​രെ​ഞ്ഞെ​ടു​പ്പി​ൽ സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷ​മു​ണ്ടാ​ക്കി വ​ൻ​തോ​തി​ൽ ക​ള്ള​വോ​ട്ട് ചെ​യ്യി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ഗൂ​ഢാ​ലോ​ച​ന ന​ട​ത്തു​ന്ന​താ​യി എ​ൽ​ഡി​എ​ഫ്. വ്യാ​ജ കാ​ർ​ഡു​ക​ൾ ത​യാ​റാ​ക്കി വോ​ട്ടെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് പോ​ലീ​സ് ഇ​ട​പെ​ട​ലി​ൽ പൊ​ളി​ഞ്ഞ​തെ​ന്ന് നേ​താ​ക്ക​ൾ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
നി​ല​വി​ൽ ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​വും മു​ൻ പ്രി​സി​ഡ​ന്‍റു​മാ​യാ​യി​രു​ന്ന ജെ​യ്സ​ണി​ന്‍റെ പേ​രി​ൽ വ്യാ​ജ​രേ​ഖ ച​മ​ക്ക​ൽ നീ​ക്കം കു​റ്റം ചു​മ​ത്തി പോ​ലീ​സ് കേ​സെ​ടു​ത്ത​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി നീ​ക്കം വെ​ളി​പ്പെ​ട്ടു. സ​ഹ​ക​ര​ണ ജ​ന​കീ​യ മു​ന്ന​ണി നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വ​ലി​യ പി​ന്തു​ണ കി​ട്ടു​ന്ന​തി​ലു​ള്ള പ​രി​ഭ്രാ​ന്തി​യി​ൽ നി​ന്നാ​ണ് അ​ട്ടി​മ​റി ന​ട​ത്താ​നു​ള്ള നീ​ക്കം. അ​ഴി​മ​തി​ക്കാ​രേ ബാ​ങ്ക് ഭ​ര​ണ​ത്തി​ൽ നി​ന്ന് പു​റ​ന്ത​ള്ളാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ബാ​ങ്കം​ഗ​ങ്ങ​ൾ.
യു​ഡി​എ​ഫി​ന്‍റെ കു​പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. നീ​തി​യു​ക്ത​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​രും പോ​ലീ​സും ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ.​വി. സ​ക്കീ​ർ ഹു​സൈ​ൻ, കെ ​സി.​ജേ​ക്ക​ബ്, ഇ.​എ​സ്. സ​ത്യ​ൻ, ജെ​യ്സ​ൺ ജീ​ര​ക​ശേ​രി, ബാ​ബു​രാ​ജ് പാ​യം, അ​ജ​യ​ൻ പാ​യം, വി​പി​ൻ തോ​മ​സ് എ​ന്നി​വ​ർ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.