സി​പി​എം വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു: യു​ഡി​എ​ഫ്
Friday, March 24, 2023 12:52 AM IST
ഇ​രി​ട്ടി: ആ​ന​പ്പ​ന്തി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ പ്ര​സി​ഡ​ന്‍റ് വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ ശ്ര​മി​ച്ചു എ​ന്ന സി​പി​എം പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് യു​ഡി​എ​ഫ്.
തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ​ക്കു​ള്ള ഫോ​റം ബാ​ങ്ക് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക​മാ​യി അ​ച്ച​ടി​ച്ചി​രു​ന്നു. ഇ​തു​മാ​യി വ​രി​ക​യാ​യി​രു​ന്ന മു​ൻ പ്ര​സി​ഡ​ന്‍റി​നെ വ​ഴി​യി​ൽ ത​ട​ഞ്ഞ് സി​പി​എം വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡാ​ണ് ഇ​തെ​ന്ന് പ്ര​ച​രി​പ്പി​ക്കു​ക​യ​യാ​ണ്. യു​ഡി​എ​ഫി​നെ ക​രി​വാ​രി​ത്തേ​ക്കാ​നും പ​രാ​ജ​യ ഭീ​തി​യും കാ​ര​ണം സി​പി​എം ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ നാ​ട​ക​മാ​ണി​തെ​ന്നും യു​ഡി​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വോ​ടെ പോ​ളിം​ഗ് ബൂ​ത്തി​ലും ബൂ​ത്തി​ന് വെ​ളി​യി​ലും ടൗ​ണി​ലും കാ​മ​റ​ൾ സ്ഥാ​പി​ച്ച് സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ശ​രി​യാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ ഇ​ല്ലാ​തെ ബോ​ധ​പൂ​ർ​വ​മാ​യി പ്ര​ശ്നം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ വെ​ക്കു​വാ​നും പൂ​ർ​ണ്ണ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​വാ​നും എ​സ്പി​ക്കും ഡി​വൈ​എ​സ്പി​ക്കും കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും യു​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി.​ടി. തോ​മ​സ്, ജ​യ്സ​ൺ കാ​ര​ക്കാ​ട്ടി​ൽ, റോ​ജ​സ് സെ​ബാ​സ്റ്റ്യ​ൻ, ബെ​ന്നി ഫി​ലി​പ്പ്, ഹം​സ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.