വി​മ​ൽജ്യോ​തി​ക്ക് ദേ​ശീ​യ അം​ഗീ​കാ​രം
Friday, March 24, 2023 12:50 AM IST
ചെ​ന്പേ​രി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ന്ന​ത് ഭാ​ര​ത് അ​ഭി​യാ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ഐ​ഐ​ടിയി​ൽ ന​ട​ന്ന പ്രോ​ജ​ക്ട് എ​ക്സ്പോ​യി​ൽ ചെ​മ്പേ​രി വി​മ​ൽ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് അം​ഗീ​കാ​രം. കേ​ര​ള​ത്തി​ലെ കോ​ള​ജു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂ​ന്ന് കോ​ള​ജു​ക​ളി​ലൊ​ന്ന് വി​മ​ൽ​ജ്യോ​തി​യാ​ണ്. ലോ ​കോ​സ്റ്റ് ഓ​ട്ടോ​മാ​റ്റ​ഡ് എ​ഗ് ഹാ​ച്ച​റി യൂ​ണി​റ്റ്" എ​ന്ന വി​മ​ൽ​ജ്യോ​തി​യു​ടെ പ്രോ​ജ​ക്ട് ഐ​ഐ​ടി ഡ​ൽ​ഹി സം​ഘ​ടി​പ്പി​ച്ച "ഉ​ന്ന​ത മ​ഹോ​ത്സ​വ' എ​ക്സ്പോ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്നാം വ​ർ​ഷ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ല​ൻ ജ്യോ​തി​സ് പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു.
വി​മ​ൽ ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ഫി​നാ​ൻ​സ് മാ​നേ​ജ​ർ ഫാ. ​ലാ​സ​ർ വ​ര​മ്പ​ത്ത്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ലെ പ്ര​ഫ. വി​ദ്യ എ​ന്നി​വ​ർ അ​ല​ൻ ജ്യോ​തി​സി​നൊ​പ്പം ഡ​ൽ​ഹി ഐ​ടി​ഐ മാ​ർ​ച്ച് 17,18 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ട്ട പ്രോ​ജ​ക്ട് എ​ക്സ്പോ​യി​ൽ പ​ങ്കെ​ടു​ത്തു.
കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ സ​ഹ​മ​ന്ത്രി ഡോ. ​സു​ഭാ​ഷ് ശ​ങ്ക​ർ പ്രോ​ജ​ക്ട് എ​ക്സ്പോ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന പ്രോ​ജ​ക്ട് പ്ര​സ​ന്‍റേ​ഷ​നി​ലും ച​ർ​ച്ച​യി​ലും വി​മ​ൽ ജ്യോ​തി യു​ടെ സ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യോ​ടു കൂ​ടി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സം​ഘാ​ട​ക​ർ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.