ഉ​രു​ൾ​പൊ​ട്ട​ൽ, അപകടസാ​ധ്യ​ത​കളില്ലെ​ന്ന് വി​ദ​ഗ്ധ സം​ഘം
Friday, March 24, 2023 12:50 AM IST
ക​ണ്ണൂ​ർ: ന​ടു​വി​ൽ ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ പാ​ത്ത​ൻ​പാ​റ​യി​ൽ ​ഭൂ​മി വീ​ണ്ടു കീ​റി​യ​തി​ൽ മാ​ര​ക​മാ​യ അ​പ​ക​ട സാ​ധ്യ​ത​ക​ളി​ല്ലെ​ന്നും ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി വേ​ണ്ടെ​ന്നും വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.​അ​ശാ​സ്ത്രീ​യ രീ​തി​യി​ലു​ള്ള മ​ണ്ണെ​ടു​പ്പാ​ണ് ഭൂ​മി വി​ള്ള​ലി​ന് കാ​ര​ണ​മെ​ന്നും എ​ന്നാ​ൽ ഇ​വി​ടെ ഉ​രു​ൾ​പൊ​ട്ട​ലി​ന് സാ​ധ്യ​ത​ക​ളി​ല്ലെ​ന്നും വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു.
ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ലാ​ണ് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോറി​റ്റി സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ന്‍റ് ഡോ. ​എ​ച്ച് വി​ജി​ത്ത്, അ​സാ​ർ​ഡ് അ​ന​ലി​സ്റ്റ് ജി.​എ​സ്. പ്ര​ദീ​പ് എ​ന്നി​വ​ർ ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
വി​ണ്ടു​കീ​റി​യ മ​ണ്ണ് മ​ഴ​യ്ക്ക് മു​മ്പ് മാ​റ്റ​ണ​മെ​ന്നും അത് ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി ക്വാ​റി​യ്ക്കു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​തു പ്ര​കാ​രം ഇ​ള​കി​യ മ​ണ്ണ് നീ​ക്കി ക്വാ​റി കു​ഴി​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​ൻ ക്വാ​റി ഉ​ട​മ​ക​ൾ​ക്ക് നോ​ട്ടീസ് ന​ൽ​കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.
യോ​ഗ​ത്തി​ൽ ആ​ർ​ഡി​ഒ ഇ​.പി.മേ​ഴ്സി, ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റെ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ടി.​വി. ര​ഞ്ജി​ത്ത്, ത​ളി​പ്പ​റ​മ്പ് ത​ഹ​സി​ൽ​ദാ​ർ പി. ​സ​ജീ​വ​ൻ , ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ട​മ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. സീ​ന​ത്ത്, വാ​ർ​ഡം​ഗം സെ​ബാ​സ്റ്റ്യ​ൻ വി​ല​ങ്ങു​ളി​ൽ, ഇ​ട​വ​ക വി​കാ​രി ഫാ.​സെ​ബാ​ൻ ഇടയാടിയിൽ, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.