ആ​ർ​എ​സ് പോ​സ്റ്റ് ഓഫീ​സ് മാ​ർ​ച്ച്
Friday, March 24, 2023 12:50 AM IST
ക​ണ്ണൂ​ർ: ദ​ളി​ത്-​ആ​ദി​വാ​സി പി​ന്നോ​ക്ക വി​രു​ദ്ധ നി​ല​പാ​ടി​നെ​തി​രേ അ​ഖി​ലേ​ന്ത്യാ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ സം​ഘ​ട​ന​ക​ൾ ക​ണ്ണൂ​ർ ആ​ർ​എ​സ് പോ​സ്റ്റോ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തി. കെ​എ​സ്കെ​ടി​യു, ബി​കെ​എം​യു, പി​കെ​എ​സ്, എ​കെ​എ​സ്-​എ​ഐ​ഡി​ആ​ർ​എ​സ്എം സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത നേ​ത​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്.
ദ​ളി​ത​ർ​ക്കും ആ​ദി​വാ​സി​ക​ൾ​ക്കും എ​തി​രാ​യ അ​ക്ര​മം ത​ട​യാ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക, അ​ക്ര​മി​ക​ളെ അ​തി​വേ​ഗ കോ​ട​തി സ്ഥാ​പി​ച്ച് വി​ചാ​ര​ണ ചെ​യ്ത് ക​ഠി​ന​ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​ക്കു​ക, ഭൂ​മി വി​ത​ര​ണ​ത്തി​ൽ ദ​ളി​ത് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.
കെ​എ​സ്കെ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി​കെ​എം​യു ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​വി. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കെ​എ​സ്കെ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​നാ​രാ​യ​ണ​ൻ, പി​കെ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​ജ​നാ​ർ​ദ​ന​ൻ, എ​കെ​എ​സ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​മോ​ഹ​ന​ൻ, എ​ഐ​ഡി​ആ​ർ​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ച​ന്ദ്ര​കാ​ന്ത്, ബി​കെ​എം​യു ജി​ല്ലാ ട്ര​ഷ​റ​ർ സി. ​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.