കു​ഞ്ഞി​മം​ഗ​ല​ത്ത് ടി​പ്പ​ർ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Thursday, March 23, 2023 10:26 PM IST
പ​ഴ​യ​ങ്ങാ​ടി: കു​ഞ്ഞി​മം​ഗ​ലം ആ​ണ്ടാം​കൊ​വ്വ​ലി​ൽ ടി​പ്പ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. മാ​ടാ​യി വാ​ടി​ക്ക​ൽ എ​സ്.​എ.​പി സ്റ്റോ​പ്പി​നു സ​മീ​പ​ത്തെ അ​ബ്ദു​ൾ ജ​ലീ​ൽ-​മ​ൻ​സൂ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ചേ​രി​ച്ചി മു​ഹ​മ്മ​ദ് നി​ഷാ​ൻ (19) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​യ്യ​ന്നൂ​ർ കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​താ​ൻ പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ഇ​യാ​ളെ പ​യ്യ​ന്നൂ​രി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ സ്ഥി​തി ഗു​രു​ത​ര​മാ​യ​തി​നാ​ൽ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു അ​വി​ടെ വ​ച്ചാ​ണു മ​ര​ണ​പ്പെ​ട്ട​ത്. പ​യ്യ​ന്നൂ​രി​ലെ ജി.​ടെ​ക്ക് വി​ദ്യാ​ർ​ഥി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ന, മ​സാ​ജ.