ബി​ഷ​പ്പി​ന്‍റേ​ത് ക​ർ​ഷ​ക ശ​ബ്ദം: കി​സാ​ൻ മ​ഹാ​സം​ഘ്
Thursday, March 23, 2023 12:46 AM IST
പ​യ്യാ​വൂ​ർ: ആ​ല​ക്കോ​ട് ന​ട​ന്ന ക​ർ​ഷ​ക റാ​ലി​യി​ൽ റ​ബ​ർ വി​ല 300 രൂ​പ ന​ൽ​കി​യാ​ൽ ബി​ജെ​പി​ക്ക് ജ​ന​പ്ര​തി​നി​ധി​യെ ല​ഭി​ക്കു​മെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞ​ത് അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​മാ​യ ക​ർ​ഷ​ക​ർ​ക്ക് വേ​ണ്ടി​യാ​ണ​ന്നും കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക താ​ത്പ​ര്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ ബി​ഷ​പ്പി​ന് ക​ർ​ഷ​ക ജ​ന​ത ഒ​ന്നാ​കെ പി​ന്തു​ണ ന​ൽ​കു​മെ​ന്നും രാ​ഷ്‌‌​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി​നോ​യ് തോ​മ​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.
ബി​ഷ​പ്പി​ന്‍റെ നി​ല​പാ​ട് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന​വ​രെ ക​ർ​ഷ​ക​ർ തി​രി​ച്ചും സ​ഹാ​യി​ക്കു​മെ​ന്നാ​ണ്. ഇ​നി​യു​ള്ള കാ​ല​ത്ത് അ​തു​ത​ന്നെ​യാ​ണ് സം​ഭ​വി​ക്കാ​ൻ പോ​കു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ബി​ഷ​പ്പി​ന്‍റെ​പ്ര​സ്താ​വ​ന കേ​ട്ട് ഹാ​ലി​ള​കി​യ​വ​ർ മു​ൻ​കാ​ല​ങ്ങ​ളി​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ച്ച് ക​ർ​ഷ​ക​രെ ഒ​പ്പം നി​ർ​ത്താ​നാ​ണ് ശ്ര​മി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.