ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം ത​ക​ര്‍​ത്ത ര​ണ്ടു പേ​ര്‍​ക്കെ​തി​രെ കേ​സ്
Tuesday, March 21, 2023 12:48 AM IST
ച​പ്പാ​ര​പ്പ​ട​വ്: കൂ​വേ​രി കൊ​ട്ട​ക്കാ​ന​ത്ത് ഞാ​യ​റാ​ഴ്ച്ച ഉ​ദ്ഘാ​ട​നം ചെ​യ്ത സു​ഭാ​ഷ് സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം ത​ക​ര്‍​ത്ത ര​ണ്ടു പേ​ര്‍​ക്കെ​തി​രെ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​ദേ​ശ​വാ​സി​യാ​യ സ​ജി​നേ​ഷ്, സു​ഹൃ​ത്ത് ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. സ​ജി​നേ​ഷും ശ്രീ​ജി​ത്തും ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത​വ​രാ​ണ്. ക​മ്മി​റ്റി​ക്കാ​ര്‍ ഇ​വ​ര്‍​ക്ക് വേ​ണ്ട രീ​തി​യി​ലു​ള്ള പ​രി​ഗ​ണ​ന ന​ല്‍​കാ​ത്ത​തും വ​ര​വ്-​ചെ​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കാ​ത്ത​തി​ലു​മു​ള്ള വി​രോ​ധ​വു​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
ശി​ലാ​ഫ​ല​കം ന​ശി​പ്പി​ച്ച​തി​ല്‍ 10,000 രൂ​പ​യോ​ളം ന​ഷ്ടം വ​ന്ന​താ​യി എ.​കെ.​പി. വ​ത്സ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.