ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ഹ്ര​സ്വ​ചി​ത്രം ഔ​ട്ട് ഓ​ഫ് സി​ല​ബ​സ് റി​ലീ​സ് ചെ​യ്തു
Tuesday, March 21, 2023 12:48 AM IST
ക​ണ്ണൂ​ര്‍: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പ്ര​ചാ​ര​ണാ​ർ​ഥം ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ നി​ർ​മി​ച്ച ഹ്ര​സ്വ ചി​ത്രം ഔ​ട്ട് ഓ​ഫ് സി​ല​ബ​സി​ന്‍റെ റി​ലീ​സിം​ഗ് ടി. ​പ​ദ്മ​നാ​ഭ​ൻ നി​ർ​വ​ഹി​ച്ചു. ല​ഹ​രി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ മ​റ്റ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യും ഫ​ല​പ്ര​ദ​മാ​യു​മാ​ണ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് ടി. ​പ​ദ്മ​നാ​ഭ​ൻ പ​റ​ഞ്ഞു.
മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ലീ​ൽ ബാ​ദു​ഷ​യാ​ണ് സം​വി​ധാ​ന​വും ക്യാ​മ​റ​യും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ ​എ​സ്ഐ സി.​കെ. സു​ജി​ത്തി​ന്‍റെ ക​ഥ​യ്ക്ക് അ​നി​ലേ​ഷ് ആ​ര്‍​ഷ​യാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​ള്ള ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം സി​നി​മാ​താ​രം സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍ നി​ര്‍​വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി മേ​യ​ർ കെ. ​ഷ​ബീ​ന, ജി​ല്ലാ ക​ള​ക്ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ​സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​മ​ര്‍ അ​ജി​ത് കു​മാ​ര്‍, ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​മ​ര്‍ കെ. ​പ്രേം കൃ​ഷ്ണ, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ എം.​പി. രാ​ജേ​ഷ്, സു​രേ​ഷ് ബാ​ബു എ​ള​യാ​വൂ​ർ, ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ഇ​ന്ദി​ര, ക​ണ്ണൂ​ര്‍ ദ​സ​റ സം​ഘാ​ട​ക സ​മി​തി ജ​ന​റ​ല്‍ ക​ൺ​വീ​ന​ര്‍ കെ ​സി രാ​ജ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.