ആ​ർ​ച്ച​്ബി​ഷപ്പി​ന്‍റെ ശ​ബ്ദം ക​ർ​ഷ​ക​ന്‍റേ​ത്: എ​കെ​സി​സി
Tuesday, March 21, 2023 12:47 AM IST
ത​ല​ശേ​രി: ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി പ​റ​ഞ്ഞ വാ​ക്കു​ക​ളെ വ​ള​ച്ചൊ​ടി​ച്ച് അ​ദ്ദേ​ഹ​ത്തെ അ​വ​ഹേ​ളി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ അ​തി​നെ എ​ന്തു വി​ല​കൊ​ടു​ത്തും എ​തി​ർ​ക്കു​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ത​ല​ശേ​രി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ടോ​ണി ജോ​സ​ഫ് പു​ഞ്ച​ക്കു​ന്നേ​ൽ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ വോ​ട്ടു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു രാ​ഷ്‌‌​ട്രീ​യ പ്ര​സ്ഥാ​ന​വും ആ​ത്മാ​ർ​ഥ​മാ​യി മു​ന്നോ​ട്ടു വ​രാ​ത്ത​തി​ൽ മ​നം​നൊ​ന്താ​ണ് 300 രൂ​പ റ​ബ​റി​ന് വി​ല ത​ന്നാ​ൽ കേ​ന്ദ്രം ഇ​പ്പോ​ൾ ഭ​രി​ക്കു​ന്ന​ത് ബി​ജെ​പി ആ​യ​തി​നാ​ൽ ബി​ജെ​പി​ക്ക് വോ​ട്ട് ചെ​യ്യു​വാ​ൻ ക​ർ​ഷ​ക​ർ ത​യാ​റാ​കും എ​ന്ന് പ​റ​ഞ്ഞ​ത്. റ​ബ​റി​ന് 300 രൂ​പ വി​ല​സ്ഥി​ര​ത ഫ​ണ്ട് ഏ​ർ​പ്പെ​ടു​ത്തി പ​ണം ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, റ​ബ​റി​ന്‍റെ ഇ​റ​ക്കു​മ​തി നി​രോ​ധി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഭീ​മ ഹ​ർ​ജി പ്ര​ധാ​ന​മ​ന്ത്രി​ക്കും കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി​ക്കും, മു​ഖ്യ​മ​ന്ത്രി​ക്കും സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.