ആ​ന പ്ര​തി​രോ​ധ മ​തി​ല്‍ നി​ര്‍​മാ​ണം; വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ന് യോ​ഗം വി​ളി​ക്കുമെന്ന് സ്പീ​ക്ക​ർ
Tuesday, March 21, 2023 12:47 AM IST
ആ​റ​ളം: ആ​റ​ള​ത്ത് ആ​ന പ്ര​തി​രോ​ധ മ​തി​ല്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ യോ​ഗം സ​ഭാ സ​മ്മേ​ള​ന​ക്കാ​ല​യ​ള​വി​ല്‍ വി​ളി​ച്ചു​ചേ​ര്‍​ക്കു​മെ​ന്ന് സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ. ഭാ​വി​യി​ല്‍ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ ജീ​വ​ഹാ​നി ഉ​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള ഊ​ർ​ജി​ത ശ്ര​മ​ങ്ങ​ള്‍​ക്കാ​യി വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​നം ഉ​ണ്ടാ​ക​ണ​മെ​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​താ​യും സ്പീ​ക്ക​ര്‍ പ​റ​ഞ്ഞു. ആ​റ​ളം ഫാ​മി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളെ സം​ബ​ന്ധി​ച്ച് വി​ളി​ച്ചു​ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് സ്പീ​ക്ക​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
ആ​ന പ്ര​തി​രോ​ധ മ​തി​ല്‍ പ​ണി​യു​ന്ന​തി​നാ​യു​ള്ള ബാ​ക്കി തു​ക അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി നാ​ളെ സ്പെ ​ഷ​ല്‍ വ​ര്‍​ക്കിം​ഗ് ഗ്രൂ​പ്പ് ചേ​രു​ന്ന​തി​ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​താ​യി ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ ല്‍ ​യോ​ഗ​ത്തെ അ​റി​യി​ച്ചു. ആ​ന പ്ര​തി​രോ​ധ​മ​തി​ല്‍ പ​ണി​യു​ന്ന​തി​നാ​യി 53,23,40,000 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ 22 കോ​ടി രൂ​പ​യ്ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.
ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കു​ന്ന​തി​നു പു​റ​മെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം ന​ല്‍​കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും, കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച ര​ഘു​വി​ന്‍റെ മ​ക​ളു​ടെ പ​ഠ​നം ട്രൈ​ബ​ല്‍ വ​കു​പ്പ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും സ്പീ​ക്ക​ര്‍ നി​ർ​ദേ​ശി​ച്ചു. ആ​റ​ളം മേ​ഖ​ല​യി​ല്‍ ഭാ​വി​യി​ല്‍ വ​ന്യ​ജീ​വി ആ​ക്ര​മ​ണം ത​ട​യു​ന്ന​തി​നു​ള്ള പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഊ​ർ​ജി​ത ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് വ​നം മ​ന്ത്രി അ​റി​യി​ച്ചു.
യോ​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍, വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍, സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ, ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍​മാ​രാ​യ ബെ​ന്നി​ച്ച​ൻ തോ​മ​സ്, ഗം​ഗാ​സിം​ഗ്, വ​നം വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.