ക​ക്കു​ക​ളി നാ​ട​ക​ത്തി​നെ​തി​രെ ഇ​ന്ന് വ​ൻ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ
Monday, March 20, 2023 1:02 AM IST
ക​ണ്ണൂ​ർ: ക്രൈ​സ്ത​വ സ​ന്യാ​സ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന ക​ക്കു​ക​ളി നാ​ട​ക​ത്തി​നെ​തി​രെ​യും ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പേ​രി​ൽ ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന​തി​നെ​തി​രാ​യും മ​ല​ബാ​ർ ക്രൈ​സ്ത​വ സ​മൂ​ഹം ഒ​ത്തു​ചേ​ർ​ന്ന് ഇ​ന്ന് ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് മാ​ർ​ച്ചും പ്ര​തി​ഷേ​ധ സം​ഗ​മ​വും ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് മഹാത്മാ മന്ദി രത്തിനുമുന്നിൽനിന്ന് മാ​ർ​ച്ച് ആരംഭിക്കും.കളക്ടറേറ്റിനു മുന്നിൽ ത​ല​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ധർണ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​ണ്ണൂ​ർ ബി​ഷ​പ് ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല, കോ​ട്ട​യം രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ, ബ​ത്തേ​രി ബി​ഷ​പ് ജോ​സ​ഫ് മാ​ർ തോ​മ​സ്, സ​മ​ർ​പ്പി​ത പ്ര​തി​നി​ധി​ക​ളാ​യി സി​സ്റ്റ​ർ വ​ന്ദ​ന എം​എ​സ്എം​ഐ, സി​സ്റ്റ​ർ ആ​ൻ​സി പോ​ൾ എ​സ്എ​ച്ച്, വി​വി​ധ സ​ന്യാ​സ സ​ഭ​ക​ളു​ടെ പ്രൊ​വി​ൻ​ഷ്യ​ൽ​സ് സം​ഘ​ട​നാ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. ത​ല​ശേ​രി, ക​ണ്ണൂ​ർ, ബ​ത്തേ​രി, കോ​ട്ട​യം രൂ​പ​ത​ക​ളി​ലെ വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും ദൈ​വ​ജ​ന​വും പ​ങ്കു​ചേ​രു​ന്ന മ​ഹാ​സം​ഗ​മ​ത്തി​ന് സി​ആ​ർ​ഐ ക​ണ്ണൂ​ർ യൂ​ണി​റ്റാ​ണ് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്.