ഖാ​ദി തൊ​ഴി​ലാ​ളി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്
Sunday, March 19, 2023 1:40 AM IST
ക​ണ്ണൂ​ർ: തൊ​ഴി​ലും കൂ​ലി​യും ഉ​റ​പ്പ് വ​രു​ത്തു​ക, കൂ​ലി കു​ടി​ശി​ക ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു 20 മു​ത​ല്‍ ഖാ​ദി തൊ​ഴി​ലാ​ളി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് ഖാ​ദി ബോ​ര്‍​ഡ് ഓ​ഫീ​സ്, മ​റ്റ് ജി​ല്ല​ക​ളി​ല്‍ ഖാ​ദി പ്രോ​ജ​ക്ട് ഓ​ഫീ​സു​ക​ള്‍, പ​യ്യ​ന്നൂ​ര്‍ ഖാ​ദി കേ​ന്ദ്രം ,ബോ​ര്‍​ഡ് ഇ​ത​ര ഖാ​ദി സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യ്ക്ക് മു​ന്നി​ലാ​ണ് സ​ത്യാ​ഗ്ര​ഹ സ​മ​രം ന​ട​ക്കു​ക. മി​നി​മം കൂ​ലി അ​താ​ത് മാ​സം ന​ല്‍​കു​ക, എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും മു​ട​ങ്ങാ​തെ തൊ​ഴി​ല്‍ ല​ഭ്യ​മാ​ക്കു​ക , അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ക, വ്യ​വ​സാ​യ ന​വീ​ക​ര​ണ പ​ദ്ധ​തി ത്വ​രി​ത​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ​ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.