ഔ​ട്ട് ഓ​ഫ് സി​ല​ബ​സ്: റി​ലീ​സ് നാ​ളെ
Sunday, March 19, 2023 1:39 AM IST
ക​ണ്ണൂ​ർ: ല​ഹ​രി​ക്കെ​തി​രേ ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ നി​ര്‍​മി​ച്ച ഹ്ര​സ്വ​ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നാ​ളെ ന​ട​ക്കും. ക​ണ്ണൂ​ര്‍ ടൗ​ണ്‍ സ്ക്വ​യ​റി​ല്‍ വൈ​കു​ന്നേ​രം 5.30 ന് ​മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ടി. ​പ​ദ്മ​നാ​ഭ​ന്‍ റി​ലീ​സ് ചെ​യ്യും.

സി​നി​മാ താ​രം സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍ ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം ന​ട​ത്തും. കൗ​മാ​ര​ക്കാ​രി​ലെ ല​ഹ​രി​യോ​ടു​ള്ള ആ​സ​ക്തി​യും അ​തി​നെ ചൂ​ഷ​ണം ചെ​യ്യു​ന്ന​വ​രു​ടെ​യും ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് 'ഔ​ട്ട് ഓ​ഫ് സി​ല​ബ​സ്. ഇ​തി​ൽ അ​ഭി​നേ​താ​ക്ക​ളാ​യി മേ​യ​ര്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ രം​ഗ​ത്തു​ണ്ട്.

സി.​കെ. സു​ജി​ത്തി​ന്‍റെ ക​ഥ​യ് അ​നി​ലേ​ഷ് ആ​ർ​ഷ​യാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യ​ത്. ജ​ലീ​ൽ ബാ​ദു​ഷ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്.