നാ​യി​ക്കാ​ലി​യി​ലെ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ഏ​പ്രി​ൽ ആ​ദ്യം തു​ട​ങ്ങും
Sunday, March 19, 2023 1:39 AM IST
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ-​ഇ​രി​ക്കൂ​ർ റോ​ഡി​ലെ നാ​യി​ക്കാ​ലി​യി​ൽ റോ​ഡ് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ഭാ​ഗ​ത്ത് ഏ​പ്രി​ൽ ആ​ദ്യം അ​റ്റ​കു​റ്റ​പ്പ​ണി തു​ട​ങ്ങും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

റോ​ഡ് ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് ഗാ​ബി​യോ​ൺ മ​തി​ലും സം​ര​ക്ഷ​ണ ഭി​ത്തി​യും കെ​ട്ടി​യാ​ണ് റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തു​ക. പാ​ല​ക്കാ​ട് ഐ​ഐ​ടി​യി​ൽ നി​ന്നു​ള്ള സം​ഘം ത​യാ​റാ​ക്കി​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ചാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ക. റോ​ഡ് പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞ ഭാ​ഗ​ത്ത് മ​ണ്ണി​ന് ബ​ല​ക്കു​റ​വു​ള്ള​തി​നാ​ൽ ശാ​സ്ത്രീ​യ​മാ​യ പ​ഠ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. 2019 ൽ 24 ​കോ​ടി രൂ​പ അ​നു​വ​ദി​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യെ​ങ്കി​ലും ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി ന്‍റെ ഒ​രു ഭാ​ഗം പു​ഴ​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​താ​ഴു​ക​യാ​യി​രു​ന്നു.