ദൃ​ശ്യ​ാവി​ഷ്കാ​ര​ങ്ങ​ൾ ക​ണ്ണീ​രി​ലാ​ഴ്ത്തി
Sunday, March 19, 2023 1:39 AM IST
ക​ർ​ഷ​ക ജ്വാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ൾ കാ​ഴ്ച​ക്കാ​രു​ടെ മ​ന​സ് അ​ലി​യി​ക്കു​ന്ന​തും ക​ണ്ണീ​രി​ലാ​ഴ്ത്തു​ന്ന​തും ആ​യി​രു​ന്നു. എ​ല്ലാ​ത്ത​രം കാ​ർ​ഷി​ക വി​ള​ക​ളു​ടെ​യും വി​ല ത​ക​ർ​ച്ച​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​ർ​ഷി​ക വി​ള​ക​ൾ ശ​വ​മ​ഞ്ച​ത്തി​ലാ​ക്കി കൊ​ണ്ടു​ള്ള ലാ​പ​യാ​ത്ര​യും വ​ന്യ​മൃ​ഗ​ങ്ങ​ളെ പേ​ടി​ച്ച് തോ​ക്കു​മാ​യി ടാ​പ്പിം​ഗി​ന് പോ​കു​ന്ന ക​ർ​ഷ​ക​ൻ, തെ​ങ്ങ് ക​യ​റാ​ൻ പോ​കു​ന്ന ക​ർ​ഷ​ക​ൻ, വ​ർ​ഷ​ങ്ങ​ളാ​യി കാ​ട്ടു​മൃ​ഗ​ങ്ങ​ൾ കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത് മൂ​ലം മൂ​ന്നു​വ​ർ​ഷ​മാ​യി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ തൂ​മ്പ​യും എ​ടു​ത്ത് വ​ന്ന പ​ച്ചാ​ണി​യി​ലെ മു​രി​പ്പാ​റ​യി​ൽ സ​ണ്ണി​യു​ടെ​യും അ​ട​രു​ന്ന ക​രി​മ്പാ​റ​ക​ളും ത​ക​രു​ന്ന ജീ​വി​ത​വും സൂ​ചി​പ്പി​ക്കു​ന്ന പാ​ത്ത​ൻ​പാ​റ​യി​ലെ ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ളും ക​ർ​ഷ​ക​രു​ടെ ദു​രി​ത​ങ്ങ​ളു​ടെ സൂ​ച​ന മാ​ത്ര​മാ​യി​രു​ന്നു.