യു​സി​എ​ഫ് പ്ര​തി​ഷേ​ധം
Saturday, March 18, 2023 1:06 AM IST
ചെ​മ്പേ​രി: ക്രൈ​സ്ത​വ സ​ഭ​യെയും സ​ന്യ​സ്ത​രേ​യും മൂ​ന്നാം​കി​ട​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന 'ക​ക്കു​ക​ളി' നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നെ​തി​രേ യു​ണൈ​റ്റ​ഡ് ക്രി​സ്ത്യ​ൻ ഫ്ര​ണ്ട് (യു​സി​എ​ഫ്) പ്ര​തി​ഷേ​ധി​ച്ചു. മാ​തൃ​ത്വ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മാ​ലാ​ഖ​മാ​രാ​യ സ​ന്യ​സ്ത​രെ ചെ​ളി വാ​രി​യെ​റി​യു​ന്ന​തി​ന് സ​ർ​ക്കാ​ർ ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ പ​റ​ഞ്ഞു. പ​യ്യാ​വൂ​ർ സെ​ന്‍റ് ആ​ൻ​സ് പാ​രീ​ഷ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജി തെ​ക്കേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ​ജി കാ​ക്ക​നാ​ട്ട്, ട്ര​ഷ​റ​ർ ബെ​ന്നി പ​ണ്ടാ​ര​ശേ​രി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഇ-​പ്ലാ​ന​റ്റ് ക​രു​വ​ഞ്ചാ​ലി​ൽ നാ​ളെ ഉ​ദ്ഘാ​ട​നം ചെ​യ്യും

ക​രു​വ​ഞ്ചാ​ൽ: ഗൃ​ഹോ​പ​ക​ര​ണ രം​ഗ​ത്ത് പു​ത്ത​ൻ ചു​വ​ടു​വ​യ്പ്പു​മാ​യി ഇ-​പ്ലാ​ന​റ്റ് ക​രു​വ​ഞ്ചാ​ലി​ൽ നാ​ളെ രാ​വി​ലെ 10.30ന് ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ആ​ധു​നി​ക രീ​തി​യി​ൽ സ​ജീ​ക​രി​ച്ചി​ട്ടു​ള്ള ഷോ​റൂ​മാ​ണ് ക​രു​വ​ഞ്ചാ​ലി​ൽ പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. മ​ല​യോ​ര ജ​ന​ത​യ്ക്ക് പു​തു​പു​ത്ത​ൻ ഓ​ഫ​റു​ക​ളു​മാ​യി ഇ-​പ്ലാ​ന​റ്റ് ക​രു​വ​ഞ്ചാ​ലി​ൽ വ​രു​ന്ന​തോ​ടു​കൂ​ടി ആ​ല​ക്കോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്ക് വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ സാ​ധി​ക്കും. ഷോ​റൂ​മി​ൽ പു​ത്ത​ൻ സാ​ങ്കേ​തി​ക വി​ദ്യ​യി​ലു​ള്ള ലോ​കോ​ത്ത​ര ക​മ്പ​നി​ക​ളു​ടെ വി​പു​ല​മാ​യ ശേ​ഖ​ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.