ക​ർ​ഷ​ക​ജ്വാ​ല​യ്ക്ക്‌ ഐ​ക്യ​ദാ​ർ‍​ഢ്യ​ം
Saturday, March 18, 2023 1:06 AM IST
ആ​ല​ക്കോ​ട്: ആ​ല​ക്കോ​ട് ഇ​ന്ന് ന​ട​ക്കു​ന്ന ക​ർ​ഷ​ക ജ്വാ​ല​യ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ത​ല​ശേ​രി അ​തി​രൂ​പ​ത കെ​സി​വൈ​എം, ആ​ല​ക്കോ​ട്, മേ​രി​ഗി​രി, വാ​യാ​ട്ട്പ​റ​ന്പ് ഫൊ​റോ​ന യൂ​ണി​റ്റു​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ തേ​ർ​ത്ത​ല്ലി മു​ത​ൽ ക​രു​വ​ഞ്ചാൽ വ​രെ ബൈ​ക്ക് റാ​ലി ന​ട​ത്തി. തേ​ർ​ത്ത​ല്ലി​​യി​ൽ
മേ​രി​ഗി​രി ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​യി മ​ഠ​ത്തി​മ്യാ​ലി​ൽ കെ​സി​വൈ​എം അ​തി​രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജു മാ​ത്യു, സം​സ്ഥാ​ന സി​ൻ​ഡി​ക്കേ​റ്റ് അം​ഗം അ​മ​ൽ ജോ​യി കൊ​ന്ന​ക്ക​ൽ, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ​അ​ഖി​ൽ ക​ള​പ്പു​ര, ജി​ബി​ൻ ജൂ​ണോ എ​ന്നി​വ​ർ​ക്ക് പ​താ​ക കൈ​മാ​റി​ക്കൊ​ണ്ട് റാ​ലി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റാ​ലി​ക്ക് ര​യ​റോം, നെ​ല്ലി​പ്പാ​റ, ആ​ല​ക്കോ​ട്
ടൗ​ണു​ക​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ക​രു​വ​ൻ​ചാ​ലി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എ​കെ​സി​സി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടോ​ണി പു​ഞ്ച​ക്കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ.​ഫി​ലി​പ്പ് ക​വി​യി​ൽ, ഫാ.​ജി​ൻ​സ് വാ​ളി​പ്ലാ​ക്ക​ൽ, ഫാ. ​നി​ധി​ൻ പു​ഞ്ച​ത്ത​റ​പ്പേ​ൽ, ഫാ. ​ജി​ൻ​സ് പ്ലാ​വ്നി​ൽ​ക്കും​പ​റ​മ്പി​ൽ, ഫാ. ​ജോ​സ​ഫ് ഈ​നാ​ച്ചേ​രി​ൽ,ഫി​ലി​പ്പ് വെ​ളി​യ​ത്ത്, ബി​നോ​യ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചെ​ന്പേ​രി: ആ​ല​ക്കോ​ട് ന​ട​ത്തു​ന്ന ക​ർ​ഷ​ക പ്ര​തി​ഷേ​ധ ജ്വാ​ല​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചെ​മ്പേ​രി മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​മ്പേ​രി ടൗ​ണി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​യി​ക്ക​ലും പൊ​തു​യോ​ഗ​വും ന​ട​ത്തി. ചെ​മ്പേ​രി ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചെ​മ്പേ​രി മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജി​മ്മി അ​യി​ത്ത​മ​റ്റം, രൂ​പ​താ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം ഈ​റ്റ​ക്ക​ൽ, ഷീ​ബ തെ​ക്കേ​ട​ത്ത്, ജോ​ളി കാ​ര​ക്കു​ന്നേ​ൽ, ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി​ജോ ക​ണ്ണേ​ഴ​ത്ത്, ബാ​ബു ആ​ക്കാ​ട്ട​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.