ഓ​വ​ർ ലോ​ഡി​ന്‍റെ പേ​രി​ലു​ള്ള വേ​ട്ട​യാ​ട​ൽ അ​വ​സാ​നി​പ്പി​ക്ക​ണം: കെ​എ​സ്ടി​എം​എ
Tuesday, February 7, 2023 12:53 AM IST
പെ​രു​ന്പ​ട​വ്: ഓ​വ​ർ ലോ​ഡി​ന്‍റെ പേ​രു​പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലെ മ​ര വ്യാ​പാ​രി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ന​ട​പ​ടി​യി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ടി​മ്പ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​രം ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ങ്കി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും സം​സ്ഥാ​ന ക​മ്മി​റ്റി അ​റി​യി​ച്ചു. പെ​രു​മ്പാ​വൂ​ർ സ​ഫ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം സി.​എ​സ്. നാ​സ​ർ അ​ടി​മാ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വ​ക്ക​ച്ച​ൻ പു​ല്ലാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​എ​ച്ച്. മു​നീ​ർ, ബേ​ബി കെ​ല്ല​ക്കൊ​മ്പി​ൽ, കെ.​ജി. സ​ത്യ​ൻ, വി.​ടി. ജോ​ണി, ശ​ശി​ധ​ര​ൻ, ഷാ​ഫി, വി​ൻ​സെ​ന്‍റ്, കെ.​സി.​കെ. ത​ങ്ങ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.