കോ​ൺ​ഗ്ര​സ് എ​ൽ​ഐ​സി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Tuesday, February 7, 2023 12:53 AM IST
ക​ണ്ണൂ​ർ: എ​ൽ​ഐ​സി ഉ​ൾ​പ്പെ​ടെ​യു​ള്ള പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​നു​ള്ള ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ർ എ​ൽ ഐ ​സി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി. കെ​പി​സി​സി ജ​ന. സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ദാ​നി​യു​ടെ ദാ​സ​ൻ​മാ​രാ​യി ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും മാ​റി​യെ​ന്നും ബി​ജെ​പി സ​ർ​ക്കാ​ർ കോ​ർ​പ​റേ​റ്റ് മു​ത​ലാ​ളി​മാ​ർ​ക്കു വേ​ണ്ടി​യാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​തെ​ന്ന് സോ​ണി സെ​ബാ​സ്റ്റ്യ​ൻ പ​റ​ഞ്ഞു.​ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഫ. എ.​ഡി. മു​സ്ത​ഫ, എം.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ , എ​ൻ.​പി. ശ്രീ​ധ​ര​ൻ, രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ, അ​മൃ​ത രാ​മ​കൃ​ഷ്ണ​ൻ, ര​ജ​നി ര​മാ​ന​ന്ദ് , റി​ജി​ൽ മാ​ക്കു​റ്റി, കെ. ​പ്ര​മോ​ദ്, റ​ഷീ​ദ് ക​വ്വാ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.