തെ​രു​വു​നാ​യ വി​ള​യാ​ട്ടം: മൂ​ന്ന​ര വ​യ​സു​കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ എ​ട്ടു​പേ​ര്‍​ക്ക് ക​ടി​യേ​റ്റു
Tuesday, February 7, 2023 12:50 AM IST
പി​ലി​ക്കോ​ട്: എ​ര​വി​ലി​ല്‍ തെ​രു​വ് നാ​യ​യു​ടെ വി​ള​യാ​ട്ടം മൂ​ന്ന​ര വ​യ​സു​കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ എ​ട്ടു പേ​ര്‍​ക്ക് ക​ടി​യേ​റ്റു.
കാ​ലി​ക്ക​ട​വ് എ​ര​വി​ല്‍ റോ​ഡി​ന​ടു​ത്ത് വീ​ടി​നു മു​ന്നി​ല്‍ ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന ദ​ര്‍​ശ​കി​നാ​ണ് എ​ര​വി​ലി​ല്‍ നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. മ​ക​നെ ആ​ക്ര​മി​ക്കു​ന്ന​ത് ക​ണ്ട് മാ​താ​വാ​ണ് നാ​യ​യെ പി​ടി​ച്ചു​മാ​റ്റി കു​ട്ടി​യെ ര​ക്ഷി​ച്ച​ത്.
ദ​ര്‍​ശ​ക്കി​ന് പു​റ​ത്തും ക​ഴു​ത്തി​നു​മാ​യി മൂ​ന്നി​ട​ങ്ങ​ളി​ല്‍ പ​രു​ക്കേ​റ്റു. പു​ത്തി​ലോ​ട്ട്, എ​ര​വി​ല്‍ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലു​ള്ള​വ​രാ​ണ് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​മേ​റ്റ​ത്.
പി​ലി​ക്കോ​ട് പ്രാ​ദേ​ശി​ക കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ര​ന്‍ ശ്രീ​നൂ​പി(25)​ന് കേ​ന്ദ്ര​ത്തി​ന​ടു​ത്ത് വ​ച്ച് നാ​യ ആ​ദ്യം ക​ടി​ച്ച​ത്.
അ​വി​ടെ നി​ന്ന് ഓ​ടി​പ്പോ​യ നാ​യ മ​റ്റു​ള്ള​വ​രെ പി​ന്നീ​ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി സാ​ന്‍​വി​യ(10), ജി​ജി​ന്‍(22), ക​മ​ലാ​ക്ഷ​ന്‍(53), ശ്രു​തി(27), അ​ഖി​ല്‍(22), ശ​ശി​ക​ല(50) എ​ന്നി​വ​ര്‍​ക്കാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.
എ​ട്ടു പേ​രും കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.