സം​സ്ഥാ​ന​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ൾ കൂ​ടുന്നു; ക​ഴി​ഞ്ഞ വ​ർ​ഷം പൊ​ലി​ഞ്ഞ​ത് ‌‌3829 ജീ​വ​നു​ക​ൾ
Tuesday, February 7, 2023 12:50 AM IST
സ്വ​ന്തം ലേ​ഖി​ക
ക​ണ്ണൂ​ര്‍: സം​സ്ഥാ​ന​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ വ​രെ സം​സ്ഥാ​ന​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ ന​ഷ്ട​മാ​യ​ത് 3829 ജീ​വ​നു​ക​ളാ​ണ്. സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ 40008 റോ​ഡ​പ​ക​ട​ങ്ങ​ളും ന​ട​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. പോ​ലി​സ് ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കാ​ണി​ത്. 45091 പേ​ര്‍ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​ത്തെ ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ റോ​ഡ​പ​ട​ക​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​തി​ന് മു​മ്പ് 2019ലും 2018​ലു​മാ​ണ് ഇ​ത്ര​യ​ധി​കം റോ​ഡ​പ​ക​ട​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 2019ല്‍ 41111 ​റോ​ഡ​പ​ക​ട​ങ്ങ​ളാ​ണ് ന​ട​ന്ന​ത്. 4440 പേ​ര്‍ മ​രി​ക്കു​ക​യും 46055 പേ​ര്‍​ക്ക് പ​രി​ക്കു പ​റ്റു​ക​യും ചെ​യ്തു. 2018ല്‍ 40181 ​റോ​ഡ​പ​ക​ട​ങ്ങ​ളു​ണ്ടാ​യി. 4303 പേ​ര്‍ മ​രി​ച്ചു. 45458 പേ​ര്‍​ക്ക് പ​രു​ക്ക് പ​റ്റി. എ​റ്റ​വും കൂ​ടു​ത​ല്‍ മ​ര​ണം സം​ഭ​വി​ച്ച​തും 2019ലാ​ണ്. 2020 കോ​വി​ഡ് കാ​ല​ത്താ​ണ് എ​റ്റ​വും കു​റ​വ് റോ​ഡ​പ​ട​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത്. 27877 റോ​ഡ​പ​ട​ങ്ങ​ളാ​ണ് ആ ​വ​ര്‍​ഷം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തി​ല്‍ 2979 പേ​രാ​ണ് മ​രി​ച്ച​ത്.
സം​സ്ഥാ​ന​ത്ത് റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ക, റോ​ഡു​ക​ള്‍ അ​പ​ക​ട​മു​ക്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ര്‍​ക്കാ​ര്‍ 2019ല്‍ ​ആ​വി​ഷ്‌​ക്ക​രി​ച്ച സേ​ഫ് കേ​ര​ള പ​ദ്ധ​തി പ്ര​യോ​ജ​നം ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. 2020ഓ​ടെ റോ​ഡ​പ​ക​ട​ങ്ങ​ള്‍ പ​കു​തി​യാ​യി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ല്‍, കോ​വി​ഡ് കാ​ലം ജ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ലാ​യ​തി​നാ​ല്‍ മാ​ത്ര​മാ​ണ് അ​പ​ക​ട​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​ത്. 2020 മു​ത​ല്‍ 2022 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ​രി​ശോ​ധി​ക്കു​മ്പോ​ള്‍ 12131 ഓ​ളം അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. 850 മ​ര​ണ​ങ്ങ​ളും അ​ധി​കം രേ​ഖ​പ്പെ​ടു​ത്തി.