ഉ​ത്സ​വ​ത്തി​നി​ടെ പ​ട​ക്കം ദി​ശമാ​റി‌ പൊ​ട്ടി; ഏ​ഴുപേ​ർ​ക്ക് പ​രി​ക്ക്
Monday, February 6, 2023 12:05 AM IST
കൂ​ത്തു​പ​റ​മ്പ്: ക​തി​രൂ​ർ ചു​ണ്ട​ങ്ങാ​പ്പൊ​യി​ൽ ക​ട​മ്പി​ൽ ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഘോ​ഷ​യാ​ത്ര​ക്കി​ടെ റോ​ഡി​ൽ പ​ട​ക്കം പൊ​ട്ടി​ക്ക​വെ ദി​ശ​മാ​റി പൊ​ട്ടി​ത്തെ​റി​ച്ച് കു​ട്ടി​ക​ള​ട​ക്കം എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചു​ണ്ട​ങ്ങാ​പ്പൊ​യി​ൽ ഉ​ദ​യാ നി​വാ​സി​ൽ കെ.​സാ​ന്ദ്ര (17), വ​ണ്ണാ​ത്തി​ക്ക​ട​വി​ൽ ഹൃ​തു ന​ന്ദ എ​സ്.​രാ​ജീ​വ് (17) എ​ന്നി​വ​രെ ത​ല​ശ്ശേ​രി ഇ​ന്ദി​രാ ഗാ​ന്ധി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
മ​റ്റു​ള്ള​വ​രെ ത​ല​ശേ​രി സ​ഹ​ക​ര​ണാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നൂ​റ് ക​ണ​ക്കി​ന് ആ​ളു​ക​ൾ കൂ​ടി നി​ന്ന​വ​രു​ടെ ഇ​ട​യി​ൽ നി​ന്നാ​ണ് പ​ട​ക്കം പൊ​ട്ടി​യ​ത്.
സം​ഭ​വ​ത്തി​ൽ ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്ത​താ​യി ക​തി​രൂ​ർ പോ​ലീ​സ് അ​റി​യി​ച്ചു.