ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍റേ​ത് ബി​ജെ​പി ദാ​സ്യ​വേ​ല
Monday, February 6, 2023 12:03 AM IST
ക​ണ്ണൂ​ര്‍: കേ​ന്ദ്ര ബ​ജ​റ്റി​നെ​തി​രെ മൃ​ദു​സ​മീ​പ​ന​വും സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രെ തീ​വ്ര​പ്ര​തി​ഷേ​ധ​വു​മു​യ​ര്‍​ത്തി​യ ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ രാ​ഷ്ട്രീ​യ പ്ര​മേ​യം ബി​ജെ​പി​യോ​ടു​ള്ള ദാ​സ്യ​വേ​ല​യാ​ണെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍. ക​ണ്ണൂ​രി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് കു​തി​പ്പേ​കു​ന്ന ബ​ജ​റ്റാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്‍റേ​ത്.
കേ​ന്ദ്ര​ബ​ജ​റ്റാ​വ​ട്ടെ, അ​ര്‍​ഹ​ത​പ്പെ​ട്ട പ​ദ്ധ​തി​യും പ​ണ​വും സം​സ്ഥാ​ന​ത്തി​ന് നി​ഷേ​ധി​ച്ചു. ജ​ന​വി​രു​ദ്ധ​വും വി​ല​ക്ക​യ​റ്റ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും സൃ​ഷ്ടി​ക്കു​ന്ന​തു​മാ​യ ബ​ജ​റ്റാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന് പ്ര​മേ​യ​ത്തി​ൻ​മേ​ല്‍ വ​സ്തു​ത​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള സ​മ​യം നി​ഷേ​ധി​ച്ചു​കൊ​ണ്ടാ​ണ് ഏ​ക​പ​ക്ഷീ​യ​മാ​യി കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ മേ​യ​ര്‍ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്.
കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്വീ​ക​രി​ക്കു​ന്ന ആ​ര്‍​എ​സ്എ​സ് അ​നു​കൂ​ല​വും മാ​ര്‍​ക്സി​സ്റ്റ് വി​രു​ദ്ധ​മാ​യ നി​ല​പാ​ട് ത​ന്നെ​യാ​ണ് മേ​യ​റും സ്വീ​ക​രി​ക്കു​ന്ന​ത് എ​ന്ന​ത് ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ളാ​യ ജ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​യും എ​ന്നും എം.​വി. ജ​യ​രാ​ജ​ന്‍ പ്ര​സ്താ​ന​യി​ൽ പ​റ​ഞ്ഞു.