സ്കൂ​ൾ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Monday, February 6, 2023 12:03 AM IST
അ​രി​വി​ള​ഞ്ഞ​പൊ​യി​ൽ: സാ​ന്തോം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൾ 17-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഹി​ന്ദി പ്ര​സം​ഗ മ​ത്സ​ര ജേ​താ​വാ​യ ആ​ദി​ത്യ​ൻ സു​നി​ൽ ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് മേ​ന​പ്പാ​ട്ടു​പ​ടി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്രി​ൻ​സി​പ്പ​ൽ ജോ​സ് ചേ​പ്പും​പാ​റ ,വാ​ർ​ഡ് മെം​ബ​ർ അ​ബി​ഷ ഷാ​ജി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ്‌ ക​ട്ട​ക്ക​യം, സ്കൂ​ൾ ലീ​ഡ​ർ ആ​ഷി​ക്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​റീ​ന സി​എ​സ്എ​ൻ പ്രസം ഗിച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.
നെ​ടു​ങ്ങോം: നെ​ടു​ങ്ങോം ജി​എ​ച്ച്എ​സ്എ​സ് വാ​ർ​ഷി​കാ​ഘോ​ഷ​വും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പും സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. ഫി​ലോ​മി​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി​യും സം​ഗീ​ത​ജ്ഞ​നു​മാ​യ ഡോ. ​എ.​എ​സ്. പ്ര​ശാ​ന്ത് കൃ​ഷ്ണ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.
പി.​ആ​ർ. അ​ല​ക്സ്, ബോ​ബി മാ​ത്യു, ത്രേ​സ്യാ​മ്മ മാ​ത്യു, പി.​വി. ച​ന്ദ്രാം​ഗ​ദ​ൻ, വി.​സി. ര​വീ​ന്ദ്ര​ൻ, കെ.​ഒ. പ്ര​ദീ​പ​ൻ, പി.​കെ. ഗി​രീ​ഷ് മോ​ഹ​ൻ, ടി.​വി.​ഒ. സു​നി​ൽ കു​മാ​ർ, കെ. ​ഭാ​സ്ക​ര​ൻ, പി. ​പ്ര​കാ​ശ​ൻ, സാ​വി​ത്രി മാ​നോ​ജ്, ഇ.​കെ. ജ​യ​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.