ഇ​ൻ​ഷ്വ​റ​ൻ​സ് ക്ലെ​യി​മി​നാ​യി ഷോ​റൂ​മി​ൽ എ​ത്തി​ച്ച സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു
Sunday, February 5, 2023 12:41 AM IST
ത​ല​ശേ​രി: ഇ​ൻ​ഷ്വ​റ​ൻ​സ് ക്ലെ​യി​മാ​നാ​യി ക​മ്പ​നി ഷോ​റൂം പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​ർ സ്റ്റാ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ക​ത്തി​ന​ശി​ച്ചു. ഉ​ളി​ക്ക​ൽ സ്വ​ദേ​ശി​നി മ​ണ്ഡ​പ​ത്തി​ൽ വീ​ട്ടി​ൽ ആ​ര്യ​യു​ടെ കെ.​എ​ൽ 78 ബി 9911 ​ന​മ്പ​ർ യ​മ​ഹ ഫാ​സി​നോ സ്കൂ​ട്ട​റാ​ണ് ക​ത്തിന​ശി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം.

യ​മ​ഹ​യു​ടെ ത​ല​ശേ​രി ടൗ​ൺ​ഹാ​ൾ ജം​ഗ്ഷ​നി​ലെ ഷോ​റൂം പ​രി​സ​ര​ത്തെ ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് മൂ​ന്നാ​ഴ്ച മു​മ്പ് നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു​സ്കൂ​ട്ട​ർ. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് സ്കൂ​ട്ട​ർ വാ​ങ്ങി​യ​ത്. ഡി​സം​ബ​റി​ൽ സ്കൂ​ട്ട​ർ ഒ​ര​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ​ൻ​ഷ്വ​റ​ൻ​സ് ന​ട​പ​ടി​ക​ൾ​ക്കാ​യാ​ണ് സ്കൂ​ട്ട​ർ ഇ​വി​ടെ എ​ത്തി​ച്ചി​രു​ന്ന​ത്. ആ​ര്യ​യു​ടെ സ​ഹോ​ദ​ര​നാ​യ അ​ല​ൻ എം. ​തോ​മ​സും മ​റ്റൊ​രു സു​ഹൃ​ത്തും കൂ​ടി ഇന്നലെ ഉ​ച്ച​യ്ക്ക് സ്കൂ​ട്ട​ർ തി​രി​ച്ചെ​ടു​ക്കാ​നാ​യി എ​ത്തി സെ​ൽ​ഫ് സ്റ്റാ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച് സ്റ്റാ​ർ​ട്ടാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. പി​ന്നീ​ട് കി​ക്ക​ർ ഉ​പ​യോ​ഗി​ച്ച് സ്റ്റാ​ർ​ട്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​ൻ​ജി​ൻ ഭാ​ഗ​ത്തുനി​ന്ന് പു​ക ഉ​യ​രു​ക​യും നി​മി​ഷനേ​രം കൊ​ണ്ട് ക​ത്തിന​ശി​ക്കു​ക​യു​മാ​യി​രു​ന്നു.​

സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാസേ​ന​യും പ​രി​സ​ര​വാ​സി​ക​ളും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്.
ഈ ​സ​മ​യം പ​രി​സ​ര​ത്ത് നി​ര​വ​ധി ബൈ​ക്കു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും തീ ​പെ​ട്ടെ​ന്നുത​ന്നെ അ​ണ​യ്ക്കാ​നാ​യ​തി​ലാ​ണ് മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് തീ​പ​ട​രാ​തി​രു​ന്ന​ത്.