കേ​ര​ള​ത്തി​ലെ ഇ​ന്ധ​ന വി​ല​ക്ക​യ​റ്റം മാ​ഹി​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ തി​ര​ക്കും ക​ട​ത്തും കൂ​ടി​യേ​ക്കും
Saturday, February 4, 2023 12:38 AM IST
മാ​ഹി: കേ​ര​ള ബ​ജ​റ്റി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യ്ക്ക് ര​ണ്ടു രൂ​പ സെ​സ് കൂ​ട്ടു​വാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ മാ​ഹി മേ​ഖ​ല​യി​ലെ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ തി​ര​ക്ക് ഇ​നി​യും കൂ​ടി​യേ​ക്കും. 2022 മേ​യ് മൂ​ന്നി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ധ​ന വി​ല​യി​ലെ എ​ക്സ് സൈ​സ് ഡ്യൂ​ട്ടി കു​റ​ച്ച ശേ​ഷം ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ത്തോ​ള​മാ​യി എ​ണ്ണ​ക്ക​മ്പ​നി​ക​ൾ ഇ​ന്ധ​ന വി​ല കൂ​ട്ടി​യി​ട്ടി​ല്ല.
തു​ട​ർ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ സം​സ്ഥാ​ന​ങ്ങ​ളോ​ട് വി​ൽ​പ്പ​ന നി​കു​തി കു​റ​യ്ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കേ​ര​ളം കു​റ​ച്ചി​ല്ല. അ​തേ സ​മ​യം കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​മാ​യ പു​തു​ച്ചേ​രി ഉ​ൾ​പ്പെ​ടെ മാ​ഹി​യി​ൽ പു​തു​ച്ചേ​രി സ​ർ​ക്കാ​ർ നി​കു​തി കു​റ​ച്ച​തോ​ടെ കേ​ര​ള​വു​മാ​യി ഇ​ന്ധ​ന​ങ്ങ​ൾ​ക്ക്‌ വി​ല​യി​ലെ അ​ന്ത​രം മാ​ഹി​യി​ൽ ലി​റ്റ​റി​ന് 10 രൂ​പ​യ​ക്ക് മേ​ൽ വ്യ​ത്യാ​സം വ​ന്ന​തോ​ടെ മാ​ഹി​യി​ൽ ഇ​ന്ധ​ന വി​ൽ​പ്പ​ന ഇ​ര​ട്ടി​യി​ല​ധി​ക​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു.
മാ​ഹി​യി​ൽ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന് 93.80 രൂ​പ​യു​ള്ള​പ്പോ​ൾ കേ​ര​ള​ത്തി​ൽ 105.85 രു​പ​യാ​ണ് വി​ല.12 ഡീ​സ​ലി​ന് മാ​ഹി​യി​ൽ 83.72 രൂ​പ​യും കേ​ര​ള​ത്തി​ൽ 94.80 രൂ​പ​യു​മാ​ണ് വി​ല ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ഹി​യി​ലേ​ക്ക് ഇ​ന്ധ​ന​ത്തി​നാ​യി വാ​ഹ​ന​ങ്ങ​ളു​ടെ ഒ​ഴു​ക്ക് തു​ട​രു​ന്ന​ത്. മാ​ഹി​യി​ൽ നി​ന്ന് ഇ​ന്ധ​ന ക്ക​ട​ത്തും ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് വീ​ണ്ടും ര​ണ്ട് രൂ​പ കേ​ര​ള​ത്തി​ൽ കൂ​ട്ടു​ന്ന​ത്. ഇ​തോ​ടെ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 14 രൂ​പ കു​റ​വ് വ​ന്നേ​ക്കും ഡീ​സ​ലി​ന് 13 രൂ​പ​യും. മാ​ഹി മേ​ഖ​ല​യി​ലെ 16 പ​മ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും വി​ശ്ര​മ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് വീ​ണ്ടും തി​ര​ക്ക് വ​ർ​ധി​ക്കു​വാ​ൻ പോ​കു​ന്ന​ത്.