കോ​ക്ക​ട​വി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Saturday, February 4, 2023 12:37 AM IST
ചെ​റു​പു​ഴ: ബേ​ക്ക​റി സാ​ധ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന വാ​ൻ ഓ​ട്ടോ ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ‌​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ക്ക​ട​വ് ടൗ​ണി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ലി​യോ ക​രി​ശേ​രി​യി​ൽ (38), സ​ജേ​ഷ് കു​ന്നു​മ്മ​ൽ (33), അ​നി മൂ​ന്നു​വീ​ട്ടി​ൽ (41) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ചെ​റു​പു​ഴ ഭാ​ഗ​ത്തു​നി​ന്നും വ​രി​ക​യാ​യി​രു​ന്ന വാ​ൻ നി​യ​ന്ത്ര​ണം വി​ട്ട് കോ​ക്ക​ട​വ് ടൗ​ണി​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ച ഓ​ട്ടോ​റി​ക്ഷ സ​മീ​പ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ചു. മൂ​ന്നു വാ​ഹ​ന​ങ്ങ​ൾ​ക്കും സാ​ര​മാ​യ ത​ക​രാ​ർ സം​ഭ​വി​ച്ചു.