മൈ​ക്കി​ൾ​ഗി​രി ദേവാലയത്തിൽ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്നും നാ​ളെയും
Saturday, February 4, 2023 12:37 AM IST
ശ്രീ​ക​ണ്ഠ​പു​രം: മൈ​ക്കി​ൾ​ഗി​രി സെ​ന്‍റ് മൈ​ക്കി​ൾ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്നും നാ​ളെ​യും ന​ട​ക്കും.
ഇ​ന്നു രാ​വി​ലെ 7.30 ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മ​ട​മ്പം ഫൊ​റോ​ന വി​കാ​രി ഫാ. ​ഫി​ലി​പ് രാ​മ​ച്ച​നാ​ട്ട് നേ​തൃ​ത്വം ന​ൽ​കും. വൈ​കു​ന്നേ​രം 6.45 ന് ​പാ​ടി കു​രി​ശു​പ​ള്ളി​യി​ൽ ല​ദീ​ഞ്ഞ്. തു​ട​ർ​ന്ന് മെ​ഴു​കു​തി​രി പ്ര​ദ​ക്ഷി​ണം. ഫാ. ​അ​നീ​ഷ് തീ​യ​ത്തേ​ട്ട് വ​ച​ന സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ജോ​ർ​ജ് ക​പ്പു​കാ​ല​യി​ൽ പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം ന​ട​ത്തും. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന തി​രു​നാ​ൾ റാ​സ​യ്ക്ക് ഫാ. ​ഷാ​ലോ ചെ​റു​തോ​ട്ടി​ൽ നേ​തൃ​ത്വം ന​ൽ​കും. ഫാ. ​ബി​ജു ത​റ​യി​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം-​ഫാ. സു​നി​ൽ പാ​റ​യ്ക്ക​ൽ . വൈ​കു​ന്നേ​രം ഏ​ഴി​ന് റെ​ജി ഗോ​പി​നാ​ഥും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന വ​യ​ലി​ൻ ഫ്യൂ​ഷ​ൻ.