ബ​ജ​റ്റി​ൽ പ്ര​തീ​ക്ഷ​യും ആ​ശ​ങ്ക​യും: ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ്
Saturday, February 4, 2023 12:37 AM IST
ക​ണ്ണൂ​ർ: പ്ര​തീ​ക്ഷ​യ്ക്കൊ​പ്പം ചി​ല കാ​ര്യ​ങ്ങ​ളി​ൽ ആ​ശ​ങ്ക​യും ഉ​യ​ർ​ത്തു​ന്ന​താ​ണ് കേ​ര​ള ബ​ജ​റ്റെ​ന്ന് നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. മെ​യ്ക്ക് ഇ​ൻ കേ​ര​ള എ​ന്ന 1000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി വ്യ​പാ​ര-​വ്യ​വ​സാ​യ മേ​ഖ​ല​യ​ക്ക് ഉ​ണ​ർ​വ് ന​ൽ​കു​ന്പോ​ൾ ത​ന്നെ ഇ​ന്ധ​ന വി​ല​യി​ലു​ണ്ടാ​യ വ​ർ​ധ​ന വി​ല​ക്ക​യ​റ്റ​മു​ൾ​പ്പെ​ടെ​യു​ള്ള​വ​യ്ക്ക് ഇ​ട​യാ​ക്കും. എം​എ​സ്എം​ഇ​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു വേ​ണ്ടി കൊ​ച്ചി കേ​ന്ദ്ര​മാ​യി സ്ഥി​രം പ്ര​ദ​ർ​ശ​ന​കേ​ന്ദ്ര​ത്തി​നാ​യി അ​ഞ്ചു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​തും വ്യ​വ​സാ​യ മേ​ഖ​ല​ക്ക് 1268 കോ​ടി രൂ​പ മാ​റ്റി​വ​ച്ച​തും എം​എ​സ്എം​ഇ മേ​ഖ​ല​ക്ക് 21 കോ​ടി രൂ​പ നീ​ക്കി​വെ​ച്ച​തും സ്റ്റാ​ർ​ട്ട് അ​പ്പ് പ്രോ​ത്സാ​ഹ​ന​ത്തി​ന് 99.22 കോ​ടി നീ​ക്കി​വ​ച്ച​തും ഏ​റെ പ്ര​ശം​സ​നീ​യ​മാ​ണ്. വ്യ​വ​സാ​യ ആ​വ​ശ്യ​ത്തി​ന് ഭൂ​മി വാ​ങ്ങു​ന്ന​തി​നു 100 ശ​ത​മാ​നം കെ​എ​ഫ്സി വാ​യ്പ തു​ട​ങ്ങി​യ​വ സം​രം​ഭ​ക​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്.
നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച ക​ണ്ണൂ​ർ ഐ​ടി പാ​ർ​ക്ക് ഈ ​വ​ർ​ഷം ആ​രം​ഭി​ക്കു​മെ​ന്നു​ള്ള പ്ര​ഖ്യാ​പ​നം പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്ര​മൊ​തു​ക്ക​രു​തെ​ന്നും ഉ​ത്ത​ര മ​ല​ബാ​റി​ന്‍റെ വി​ക​സ​ന​ത്തി​ന് വ​ഴി​വ​യ്ക്കു​ന്ന പ​ദ്ധ​തി​ക​ൾ കാ​ല​താ​മ​സം കൂ​ടാ​തെ ന​ട​പ്പാ​ക്ക​ണ​മെ​ന്നും ചേം​ബ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന, വാ​ഹ​ന നി​കു​തി വ​ർ​ധ​ന എ​ന്നി​വ​യെ​ല്ലാം സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം ദു​സ്സ​ഹ​മാ​ക്കു​മെ​ന്നും ചേം​ബ​ർ പ്ര​സി​ഡ​ന്‍റ് ടി.​കെ.​ര​മേ​ഷ് കു​മാ​ർ , ഓ​ണ​റ​റി സെ​ക്ര​ട്ട​റി സി. ​അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.