കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക​വി​ദ്യാ​ര്‍​ഥി​നി​ക്ക് ഓ​വ​ര്‍​സീ​സ് ഡോ​ക്‌​ട​റ​ല്‍ ഫെ​ലോ​ഷി​പ്പ്
Saturday, February 4, 2023 12:34 AM IST
പെ​രി​യ: കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ബ​യോ​കെ​മി​സ്ട്രി ആ​ന്‍​ഡ് മോ​ളി​ക്യു​ലാ​ര്‍ ബ​യോ​ള​ജി വി​ഭാ​ഗം ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി കെ.​എ​സ്.​അ​ശ്വ​തി​ക്ക് അ​ന്താ​രാ​ഷ്ട്ര ഗ​വേ​ഷ​ണ ഫെ​ലോ​ഷി​പ്പ്. കേ​ന്ദ്ര ശാ​സ്ത്ര​സാ​ങ്കേ​തി​ക വ​കു​പ്പി​ന് കീ​ഴി​ലു​ള്ള സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ന്‍​ജി​നി​യ​റിം​ഗ് റി​സ​ര്‍​ച്ച് ബോ​ര്‍ (സെ​ര്‍​ബ്)​ഡും അ​മേ​രി​ക്ക​യി​ലെ പ​ര്‍​ഡ്യൂ യൂ​ണി​വേ​ഴ്സി​റ്റി​യും സം​യു​ക്ത​മാ​യി ന​ല്‍​കു​ന്ന ഓ​വ​ര്‍​സീ​സ് വി​സി​റ്റിം​ഗ് ഡോ​ക്‌​ട​റ​ല്‍ ഫെ​ലോ​ഷി​പ്പി​നാ​ണ് അ​ശ്വ​തി അ​ര്‍​ഹ​യാ​യ​ത്.
സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന മോ​ളി​ക്യു​ലാ​ര്‍ ബ​യോ​ള​ജി ലാ​ബി​ല്‍ പ്ര​ഫ.​രാ​ജേ​ന്ദ്ര പി​ലാ​ങ്ക​ട്ട​യു​ടെ കീ​ഴി​ലാ​ണ് അ​ശ്വ​തി​യു​ടെ ഗ​വേ​ഷ​ണം. ഒ​രു വ​ര്‍​ഷ​ത്തേ​ക്കാ​ണ് ഫെ​ലോ​ഷി​പ്പ്.
ഡെ​ങ്കി വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര്‍​ഡ്യൂ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ഫ.​ഡ​ഗ്ല​സ് ല​കോ​ണ്‍​ട്സി​ന്‍റെ കീ​ഴി​ല്‍ ഇ​ക്കാ​ല യ​ള​വി​ല്‍ ഗ​വേ​ഷ​ണം തു​ട​രും. വ​യ​നാ​ട് സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി സ്വ​ദേ​ശി​നി​യാ​ണ് അ​ശ്വ​തി.