ബ്ര​ഡ് മേ​ക്ക​റി​ല്‍ ക​ട​ത്തി​യ 1.3 കി​ലോ സ്വ​ര്‍​ണം പി​ടി​കൂ​ടി
Saturday, February 4, 2023 12:34 AM IST
കാ​സ​ര്‍​ഗോ​ഡ്: ബ്ര​ഡ്മേ​ക്ക​റി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന 1.3 കി​ലോ സ്വ​ര്‍​ണ​വു​മാ​യി കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ലാ​യി. ചെ​ങ്ക​ള സി​റ്റി​സ​ണ്‍ ന​ഗ​റി​ലെ മു​ഹ​മ്മ​ദ് ഫാ​യി​സി​നെ(33)​യാ​ണ് ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ദു​ബാ​യി​ല്‍​നി​ന്ന് ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ മു​ഹ​മ്മ​ദ് ഫാ​യി​സ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ല്‍ വ​രി​ക​യാ​യി​രു​ന്നു.
കാ​സ​ര്‍​ഗോ​ഡ് ക​സ്റ്റം​സ് സൂ​പ്ര​ണ്ട് ടി.​പി.​രാ​ജീ​വ​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വെ സ്റ്റേ​ഷ​നി​ലെ​ത്തി ഫാ​യി​സി​നെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ ബ്ര​ഡ് മേ​ക്ക​റി​ല്‍ വി​ദ​ഗ്ധ​മാ​യി ഒ​ളി​പ്പി​ച്ച​നി​ല​യി​ല്‍ സ്വ​ര്‍​ണം ക​ണ്ടെ​ത്തി. തു​ട​ര്‍​ന്ന് ഫാ​യി​സി​നെ പു​ലി​ക്കു​ന്നി​ലു​ള്ള കാ​സ​ര്‍​ഗോ​ഡ് ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ എ​ത്തി​ച്ചു.
ക​സ്റ്റം​സ് ഹെ​ഡ് ഹ​വി​ല്‍​ദാ​ര്‍​മാ​രാ​യ കെ. ​ച​ന്ദ്ര​ശേ​ഖ​ര, കെ.​അ​ന​ന്ത, എം.​വി​ശ്വ​നാ​ഥ എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.