നി​ഫ്റ്റി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ-​ഗ്രാ​ന്‍റ് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്
Saturday, February 4, 2023 12:34 AM IST
ക​ണ്ണൂ​ർ: ധ​ർ​മ​ശാ​ല നി​ഫ്റ്റ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ-​ഗ്രാ​ന്‍റ് ഒ​ന്ന​ര വ​ർ​ഷ​മാ​യി ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ. 2021-22 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ഇ-​ഗ്രാ​ന്‍റി​ന് അ​ർ​ഹ​ത​പ്പെ​ട്ട 120 കു​ട്ടി​ക​ൾ​ക്കാ​ണ് സ്കോ​ള​ർ​ഷി​പ്പ് നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ്മ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഇ- ​ഗ്രാ​ന്‍റ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ പ​ട്ടി​ക​ജാ​തി ഓ​ഫീ​സി​ന് മു​ന്നി​ൽ ഇ​ന്ന് ധ​ർ​ണ ന​ട​ത്തും. 2020-21 വ​രെ എ​സ്‌​സി/​എ​സ് ടി/​ഒ​ഇ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ- ​ഗ്രാ​ന്‍റ് അ​നു​വ​ദി​ച്ച് കി​ട്ടി​യി​രു​ന്നു. പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക വ​ർ​ഗ​ത്തി​ന് പു​റ​മെ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​ണ് ഇ- ​ഗ്രാ​ന്‍റ് ന​ൽ​കി​വ​ന്ന​ത്.
ക​ണ്ണൂ​ർ പ​ട്ടി​ക​ജാ​തി ജി​ല്ലാ ഓ​ഫീ​സ​ർ മു​ൻ ഉ​ത്ത​ര​വു​ക​ൾ നി​ല​നി​ൽ​ക്കെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ തെ​ളി​വു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ഒ​ന്ന​ര വ​ർ​ഷ​മാ​യി ഇ-​ഗ്രാ​ന്‍റ് ല​ഭി​ക്കാ​ത്ത​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ടി.​കെ. സു​രേ​ഷ്, കെ. ​ശ​ശി​ധ​ര​ൻ, കെ.​കെ. മോ​ഹ​ന​ൻ, ഒ.​എ​ൻ. പ്രീ​ത, പി.​വി. വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.