ഏ​ഴി​മ​ല ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ൽ തി​രു​നാ​ൾ ആ​രം​ഭി​ച്ചു
Friday, February 3, 2023 12:35 AM IST
പ​യ്യ​ന്നൂ​ര്‍: ഏ​ഴി​മ​ല ലൂ​ര്‍​ദ് മാ​താ ദേ​വാ​ല​യ​ത്തി​ൽ പ​ത്ത് ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന തി​രു​നാ​ള്‍ മ​ഹോ​ത്സ​വ​ത്തി​ന് തു​ട‌​ക്ക​മാ​യി. വി​കാ​രി ഫാ.​ബി​നോ​യി മ​ഴ​വ​ഞ്ചേ​രി​കാ​ലാ​യി​ല്‍ കൊ​ടി​യേ​റ്റി.​തു​ട​ര്‍​ന്ന് ന​ട​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ.​റോ​യി നെ​ടു​ന്താ​നം കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ.​ത​ങ്ക​ച്ച​ന്‍ ജോ​ര്‍​ജ് കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.​നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്കും തൊ​ഴി​ലു​പ​ക​ര​ണ​ങ്ങ​ളു​ടെ ആ​ശി​ര്‍​വാ​ദ​ത്തി​നും ഫാ.​റോ​ണി പീ​റ്റ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. അ​ഞ്ചി​ന് രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ.​ഡൊ​മി​നി​ക് ചി​റ​ക്ക​ല്‍ പു​ര​യി​ടം മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ഫാ.​റി​ന്‍റോ ച​ന്ദ്ര​ത്തി​ല്‍, ഫാ.​ആ​ന്‍​സി​ല്‍ പീ​റ്റ​ര്‍, ഹെ​റാ​ള്‍​ഡ് ഗു​ഡ് ന്യൂ​സ് സ​ഭാ വൈ​ദി​ക​ൻ ഫാ.​ജോ​ണ്‍​സ​ണ്‍ നെ​ടും​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.​ തി​രു​നാ​ള്‍ ജാ​ഗ​ര​മാ​യ 10ന് ​വൈ​കു​ന്നേ​രം ആ​റി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ന​വ വൈ​ദി​ക​നാ​യ ഫാ.​ഐ​ബ​ല്‍ മു​ഖ്യകാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം. ഫാ.​വി​നു ക​യ്യാ​നി​ക്ക​ല്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കും. തി​രു​നാ​ള്‍ ദി​വ​സ​മാ​യ 11ന് ​രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ സ​മൂ​ഹ​ബ​ലി​ക്ക് റവ.ഡോ.​ജോ​യ് പൈ​നാ​ട​ത്ത് പ്ര​ധാ​ന കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണം, സ്‌​നേ​ഹ​വി​രു​ന്ന്,രാ​ത്രി ഏ​ഴി​ന് കോ​ട്ട​യം സു​ര​ഭി ക​മ്യൂ​ണി​ക്കേ​ഷ​ന്‍​സി​ന്‍റെ 'കാ​ന്തം' നാ​ട​കം .