വി​ശാ​ല​മ​ന​സി​ന് ഉ​ട​മ​ക​ളാ​ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
Friday, February 3, 2023 12:35 AM IST
കൂ​ത്തു​പ​റ​മ്പ്: എ​ല്ലാ​വ​രേ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന വ​ലി​യ മ​ന​സി​ന് ഉ​ട​മ​ക​ളാ​ക​ണ​മെ​ന്നും നി​സാ​ര കാ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി ജീ​വി​ത​വും സ​മ​യ​വും മാ​റ്റി​വ​യ്ക്ക​രു​തെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. വ​ലി​യ ല​ക്ഷ്യ​ങ്ങ​ൾ മ​റ​ന്നു​കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്ക​രു​തെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. നി​ർ​മ​ല​ഗി​രി കോ​ള​ജി​ലെ പേ​ട്ര​ൻ​സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​റു​പ​ടി​പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു കോ​ള​ജ് ര​ക്ഷാ​ധി​കാ​രി​കൂ​ടി​യാ​യ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. ആ​കാ​ശം പോ​ലെ വി​ശാ​ല​മാ​യ ഹൃ​ദ​യ​മി​ല്ലെ​ങ്കി​ലും പ​ല​ത​രം വ്യ​ക്തി​ക​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ പാ​ക​ത്തി​ലു​ള്ള​വ​രാ​ക​ണം എ​ല്ലാ​വ​രു​മെ​ന്നും ആ​ർ​ച്ച് ബി​ഷ​പ് പ​റ​ഞ്ഞു. കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ.​ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ഔ​സേ​പ്പ​ച്ച​ൻ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ള​ജ് ബ​ർ​സാ​ർ ഫാ.​ഷാ​ജി തെ​ക്കേ​മു​റി, നി​ർ​മ​ല​ഗി​രി സ​യ​ൻ​സ് ആ​ൻ​ഡ് അ​ക്കാ​ഡ​മി അ​സി.​പ്ര​ഫ​സ​ർ സി​സ്റ്റ​ർ ഡോ. ​മി​നി​മോ​ൾ ജോ​സ​ഫ്, സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി ഷി​നി​ൽ കു​ര്യാ​ക്കോ​സ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ്റ്റാ​ഫ് പ്ര​തി​നി​ധി ഫാ. ​അ​നീ​ഷ്, സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​സി. പ്ര​ഫ​സ​ർ സി​സ്റ്റ​ർ സോ​ണി​യ ഫി​ലോ​മി​ന, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​ജെ. തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.