ധീ​രജ​വാ​ന്‍ ബി​ജു​കു​മാ​റി​നെ അ​നു​സ്മ​രി​ച്ചു
Friday, February 3, 2023 12:35 AM IST
മാ​ത്തി​ല്‍: ഛത്തീ​സ്ഗ​ഡി​ലെ ന​ക്സ​ലൈ​റ്റ് ആ​ക്ര​മ​ണ​ത്തി​ല്‍ നാ​രാ​യ​ണ്‍​പൂ​ര്‍ ജി​ല്ല​യി​ലെ ക്രൂ​സ്‌​ന​ര്‍ വ​ന​മേ​ഖ​ല​യി​ല്‍ കൊ​ല്ല​പ്പെ​ട്ട സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍ എ.​ബി​ജു കു​മാ​റി​ന്‍റെ ച​ര​മ​വാ​ര്‍​ഷി​ക അ​നു​സ്മ​ര​ണം ക്രൗ​ണ്‍ ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ്‌​പോ​ര്‍​ട്‌​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വ​ട​ശേ​രി പൂ​വ്വ​ത്തി​ന്‍ കീ​ഴി​ലെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ ന​ട​ന്നു. പെ​രി​ങ്ങോം സി​ആ​ര്‍​പി​എ​ഫ് കേ​ന്ദ്ര​ത്തി​ലെ സേ​നാം​ഗ​ങ്ങ​ള്‍ ഗാ​ര്‍​ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍​കി. ച​ട​ങ്ങി​ല്‍ ഡി​ഐ​ജി​പി പി.​പി.​പോ​ളി പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ച് അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ല്‍​കി.

ക​ണ്ണൂ​ര്‍ ടീം ​സോ​ള്‍​ജി​യേ​ഴ്‌​സ് കൂ​ട്ടാ​യ്മ​യ്ക്ക് വേ​ണ്ടി​യും ക​ണ്ണൂ​ര്‍ സി​ആ​ര്‍​പി​എ​ഫ് കൂ​ട്ടാ​യ്മ​ക്ക് വേ​ണ്ടി​യും അ​ഡ്മി​ന്‍​സും അം​ഗ​ങ്ങ​ളും പു​ഷ്പ​ച​ക്ര​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ചു. കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍ കെ.​പ​ങ്ക​ജാ​ക്ഷ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌

ഇ​ന്‍​സ്‌​പെ​ക്ട​ര്‍ പ്ര​ശാ​ന്ത്, വി.​ഷി​മോ​ദ്, ര​മേ​ശ​ന്‍ കാ​ന, രാ​ജേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.​അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നും നാ​ളെ​യു​മാ​യി പ്ര​മു​ഖ ടീ​മു​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന വോ​ളി​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.