കേ​ന്ദ്ര ബ​ജ​റ്റ് കോ​ർ​പ​റേ​റ്റ് കു​ടും​ബസേ​വ​യു​ടെ ആ​വ​ർ​ത്ത​നം: വി.ശി​വ​ദാ​സ​ൻ എംപി
Thursday, February 2, 2023 12:38 AM IST
ക​ണ്ണൂ​ർ: കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് രാ​ജ്യ​ത്തെ ബ​ഹു​ഭൂ​രി​പ​ക്ഷം ജ​ന​ത​യെ സ​ഹാ​യി​ക്കു​നു​ള്ള​ത​ല്ലെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ തു​ട​ർ​ന്നുവ​രു​ന്ന കോ​ർ​പ​റേ​റ്റ് കു​ടും​ബ​സേ​വ​യെ​ന്ന് ആ​ർ​എ​സ്എ​സ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ആ​വ​ർ​ത്ത​നം മാ​ത്ര​മാ​ണെ​ന്നും വി. ​ശി​വ​ദാ​സ​ൻ എം​പി. ജ​ന​വ​ഞ്ച​ന​യു​ടെ മ​റ്റൊ​രു അ​ധ്യാ​യം മാ​ത്ര​മാ​ണ് ഈ ​ബ​ജ​റ്റ്. മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് ക​ഴി​ഞ്ഞ ത​വ​ണ​ത്തെ പു​തു​ക്കി​യ വ​ക​യി​രു​ത്ത​ലി​ൽ നി​ന്നും ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റ് എ​സ്റ്റി​മേ​റ്റി​ൽ മു​പ്പ​തി​നാ​യി​രം കോ​ടി രൂ​പ​യു​ടെ ഭീ​മ​മാ​യ കു​റ​വാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ വ​ക​യി​രു​ത്ത​ൽ വെ​ട്ടി​ക്കു​റ​ക്കു​ന്ന​ത് അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ത്തോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ഒ​രു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ത്തി​ൽ ഇ​രു​പ​തി​ല​ധി​കം പ്ര​വൃ​ത്തി​ക​ൾ അ​നു​വ​ദി​ക്ക​രു​തെ​ന്ന മു​ൻ​നി​ർ​ദേ​ശ​വും ഇ​തി​നോ​ടൊ​പ്പം പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണെ​ന്ന് വി. ​ശി​വ​ദാ​സ​ൻ എം​പി പ്രസ്താവനയിൽ പ​റ​ഞ്ഞു.