പേരാവൂർ: കുടിശികയായ ആനുകൂല്യങ്ങൾ വിതരണം ചെയ്യുക മെഡിസെപ്പ് കുറ്റമറ്റരീതിയിൽ നടപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പേരാവൂർ സബ്ട്രഷറിക്കു മുന്നിൽ നടത്തുന്ന പഞ്ചദിന സത്യഗ്രഹം പേരാവൂർ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുരേഷ് ചാലാറത്ത് ഉദ്ഘാടനം ചെയ്തു.പേരാവൂർ പഞ്ചായത്ത് അംഗം ജോസ് ആന്റണി, സംസ്ഥാന കമ്മിറ്റിയംഗം എം.ജി ജോസഫ്, ജോസഫ് തോമസ്, ടി.ജെ. എൽസമ്മ, കെ. മോഹനൻ, പി.സി. സണ്ണി, ടി.വി. രാജാഗോപാലൻ, തോമസ് കെ. മാത്യു, എൻ.ജോസഫ്, ഗോപാലൻ മാസ്റ്റർ, ടി.വി. അന്നമ്മ, പി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
മട്ടന്നൂർ: മട്ടന്നൂർ സബ് ട്രഷറിക്ക് മുന്നിൽ മട്ടന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന സത്യാഗ്രഹം കെപിസിസി അംഗം രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹത്തിന് മുന്നോടിയായി മട്ടന്നൂർ നഗരത്തിൽ പ്രകടനം നടന്നു. മണ്ഡലം പ്രസിഡന്റ് എം. ജെ. പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. സി.വി. കൃഷ്ണൻ, കെ.വി. ജയചന്ദ്രൻ, കെ.ടി. ഗാംഗധരൻ, എ.കെ. രാജേഷ്, ബാലകൃഷ്ണൻ കയനി, യു.സി. തില്ലങ്കേരി, സി. ഭാർഗവൻ, പി.വി. ധനലക്ഷ്മി, ബി.എം. ജയശ്രീ, പി.കെ. ലളിത, കാഞ്ഞിരോളി രാഘവൻ, കെ.ഐ. രമേശൻ എന്നിവർ പ്രസംഗിച്ചു.