അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺബോ​സ്കോ കോ​ള​ജി​ൽ എം​എ​സ്‌​സി സാ​റ്റി​സ്റ്റി​ക്‌​സ് വി​ത്ത് ഡാ​റ്റാ അ​ന​ലി​റ്റി​ക്സ് കോ​ഴ്സ് ആ​രം​ഭി​ച്ചു
Thursday, February 2, 2023 12:37 AM IST
അ​ങ്ങാ​ടി​ക്ക​ട​വ്: അ​ങ്ങാ​ടി​ക്ക​ട​വ് ഡോ​ൺബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വി​ത്ത് ഡാ​റ്റാ അ​ന​ലി​റ്റി​ക്‌​സ് കോ​ഴ്സ് ആ​രം​ഭി​ച്ചു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ൻ പ്രോ- ​വൈ​സ് ചാ​ൻ​സ​ല​റും ത​ളി​പ്പ​റ​ന്പ് സ​ർ സ​യ്യി​ദ് കോ​ള​ജ് സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വി​ഭാ​ഗം മു​ൻ മേ​ധാ​വി​യു​മാ​യ ഡോ.​എ.​പി. കു​ട്ടി​ക്കൃ​ഷ്ണ​ൻ കോ​ഴ്സ് ലോ​ഞ്ച് ചെ​യ്തു.
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു കീ​ഴി​ൽ ആ​ദ്യ​മാ​യി ആ​രം​ഭി​ക്കു​ന്ന ഈ ​കോ​ഴ്സി​ന് നി​ല​വി​ൽ 20 സീ​റ്റാ​ണ് അ​നു​വ​ദി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ആ​ർ പ്രോ​ഗ്രാ​മിം​ഗ്, പൈ​ത​ൺ പ്രോ​ഗ്രാ​മിം​ഗ്, സാ​സ് പ്രോ​ഗ്രാ​മിം​ഗ് എ​ന്നീ കോ​ർ കോ​ഴ്സു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സി​ല​ബ​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് അ​ഡ്‌​ജു​ൻ​ക്റ്റ് ഫാ​ക്ക​ൽ​റ്റി ഡോ. ​കു​ട്ടി​ക്കൃ​ഷ്ണ​ൻ പ്ര​സ്തു​ത കോ​ഴ്സി​നെ​ക്കു​റി​ച്ചും അ​തി​ന്‍റെ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും കോ​ഴ്സ് സി​ല​ബ​സി​നെ​ക്കു​റി​ച്ചും സം​സാ​രി​ച്ചു.
കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​ബാ​സ്റ്റി​ൻ നെ​ല്ലി​ശേ​രി, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്ട്, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വി​ഭാ​ഗം മേ​ധാ​വി സി. ​വ​ർ​ഷ, എം​സി​എ വി​ഭാ​ഗം മേ​ധാ​വി കെ.​വി​ൻ​സ​ൺ കു​ര്യ​ൻ, കോ​ള​ജ് യൂ​ണി​യ​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​നാ​മി​ക ഗൗ​രി, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് വി​ഭാ​ഗം അ​സി. പ്ര​ഫ​സ​ർ ടി.​വി. പ്ര​ണ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എം​എ ഇം​ഗ്ലീ​ഷ്, എം​എ മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം, എം​കോം ഫി​നാ​ൻ​സ്, എം​എ​സ്ഡ​ബ്ല്യു, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, എം​എ​സ്‌​സി സൈ​ക്കോ​ള​ജി എ​ന്നീ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് പു​റ​മെ​യാ​ണ് ഡോ​ൺബോ​സ്കോ കോ​ള​ജി​ൽ എം​എ​സ്‌​സി സാ​റ്റി​സ്റ്റി​ക്‌​സ് വി​ത്ത് ഡാ​റ്റാ അ​ന​ലി​റ്റി​ക്സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.