ഇ​രി​ട്ടി-​കൂ​ട്ടു​പു​ഴ റൂ​ട്ടി​ലെ വാ​ഹ​ന അപ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ന​ട​പ​ടി
Wednesday, February 1, 2023 12:46 AM IST
ഇ​രി​ട്ടി: ഇ​രി​ട്ടി-​കൂ​ട്ടു​പു​ഴ റൂ​ട്ടി​ൽ പാ​യം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. പാ​യം പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ കെ​എ​സ്ടി​പി റോ​ഡി​ലു​ണ്ടാ​കു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ലൂ​ടെ കൈ​ക്കൊ​ണ്ടു.
പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ വ​ള​വു​പാ​റ​പാ​ലം മു​ത​ൽ ഇ​രി​ട്ടി പാ​ലം വ​രെ തു​ട​ർ​ച്ച​യാ​യി വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന മേ​ഖ​ല​ക​ളെ ബ്ലാ​ക്ക് സ്പോ​ട് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളും ക്ര​മീ​ക​ര​ണ​ങ്ങ​ളും ന​ട​ത്തു​വാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു.
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, പോ​ലീ​സ്, എ​ക്സൈ​സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ര​ന്ത​ര പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​വാ​നും ടൗ​ണു​ക​ളി​ലെ​യും റോ​ഡ​രി​കി​ലെ​യും അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് ഒ​ഴി​വാ​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ൽ, ഡ്രൈ​വ​ർ​മാ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്ക​ൽ, തി​ര​ക്കു​ക​ൾ ഉ​ള്ള പ്ര​ധാ​ന ടൗ​ണു​ക​ളി​ലെ ബ​സ് സ്റ്റോ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ക, അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന സ്ട്രീ​റ്റ് ലൈ​റ്റു​ക​ളി​ലെ ബാ​റ്റ​റി​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ക, പാ​ത​യോ​ര​ങ്ങ​ളി​ലും-​സി​ഗ്ന​ൽ ബോ​ഡു​ക​ളി​ലും ത​ട​സ​മു​ള്ള കാ​ടു​ക​ൾ വെ​ട്ടി തെ​ളി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു.
പാ​യം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ് കു​മാ​ർ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പോ​ലീ​സ്, മോ​ട്ടോ​ർ, പി​ഡ​ബ്ല്യു​ഡി, എ​ക്സൈ​സ്, റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, രാ​ഷ്ട്രീ​യ-​യു​വ​ജ​ന സം​ഘ​ട​ന-​വ്യാ​പാ​ര-​ബ​സ് ഓ​ണേ​ഴ്സ് സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.