പൈ​സ​ക്ക​രി ദേ​വാ​ല​യ​ത്തി​ൽ പ്ര​ധാ​ന തി​രു​നാ​ൾ
Wednesday, February 1, 2023 12:44 AM IST
പ​യ്യാ​വൂ​ർ: പൈ​സ​ക്ക​രി​യി​ലെ ദേ​വ​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ലെ പ്ര​ധാ​ന തി​രു​നാ​ൾ ഇ​ന്നും നാ​ളേ​യു​മാ​യി വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം 4.30ന് ​വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ഏ​ഴി​ന് ടൗ​ൺ ക​പ്പേ​ള​യി​ലേ​ക്ക് ദീ​പാ​ലം​കൃ​ത​മാ​യ വീ​ഥി​യി​ലൂ​ടെ നി​ര​വ​ധി മു​ത്തു​ക്കു​ട​ക​ളു​ടെ​യും . ചെ​ണ്ട, ബാ​ൻ​ഡ് മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു കൊ​ണ്ട് ആ​ഘോ​ഷ​മാ​യ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണം.
സ​മാ​പ​ന ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം 4.30 ന് ​ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന ഫാ. ​ഫി​ലി​പ്പ് രാ​മ​ച്ച​നാ​ട്ട്, ഫാ. ​ജി​ത്ത് ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ. ​ഗി​ഫ്റ്റി​ൻ മ​ണ്ണൂ​ർ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് കു​രി​ശും​തൊ​ട്ടി ചു​റ്റി പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം. രാ​ത്രി 7.30 ന് ​കൊ​ച്ചി​ൻ ച​ന്ദ്ര​കാ​ന്ത​യു​ടെ സാ​മൂ​ഹി​ക നാ​ട​കം "ന​ത്ത് മാ​ത്ത​ൻ ഒ​ന്നാം സാ​ക്ഷി' ന​ട​ക്കും.