കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് വ​ട​ക്ക​ൻ മേ​ഖ​ല നേ​തൃ​സം​ഗ​മം
Wednesday, February 1, 2023 12:43 AM IST
ക​ണ്ണൂ​ർ: ഉ​ത്ത​മ​ബോ​ധ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ക​ണം അ​ധ്യാ​പ​ക​രെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ ബി​ഷ​പ്സ് ഹൗ​സ് ഹാ​ളി​ൽ ന​ട​ന്ന വ​ട​ക്ക​ൻ മേ​ഖ​ല നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ക​ത്തോ​ലി​ക്കാ​വി​ദ്യാ​ല​യ​ങ്ങ​ൾ നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നും മു​ന്നേ​റ്റ​ത്തി​നും ഏ​റെ സ​ഹാ​യി​ച്ച​താ​യും പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യി​ലൂ​ടെ സ്കൂ​ളു​ക​ൾ ശ​ക്ത​മാ​ക്കാ​ൻ ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​ധ്യാ​പ​ക​ർ അ​റി​വ് ന​ൽ​കു​ന്ന​വ​ർ മാ​ത്ര​മ​ല്ല ദ​ർ​ശ​നം ന​ൽ​കു​ന്ന​വ​രാ​ണെ​ന്നും വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ​യ്ക്ക് ഇ​താ​ണ് അ​നു​ഗ്ര​ഹ​മാ​യി മാ​റു​ന്ന​തെ​ന്നും അ​ധ്യ​ക്ഷ​പ്ര​സം​ഗം ന​ട​ത്തി​യ ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ് ഡോ. ​അ​ല​ക്സ്‌ വ​ട​ക്കും​ത​ല പ​റ​ഞ്ഞു. ‌
ക​ണ്ണൂ​ർ രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ മോ​ൺ. ക്ലാ​ര​ൻ​സ് പാ​ലി​യ​ത്ത്, ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ, കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി​ജു ഓ​ളാ​ട്ടു​പു​റം, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ​ഫ്, എം.​ജെ. ജോ​മ​റ്റ്, എ​ൻ. ഡ​ബ്ല്യു. ഷേ​ർ​ലി , ശോ​ഭ ടോം, ​മ​ഞ്ജു​ഷ മ​നോ​ജ്, പി.​ടി. ഷൈ​നി, അ​ഗ​സ്റ്റി​ൻ കെ. ​ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സൂ​പ്പ​ർ 30 വി​ഷ​യാ​വ​ത​ര​ണം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സം​ഘ​ട​നാ വി​ശ​ക​ല​നം സം​സ്ഥാ​ന ട്ര​ഷ​റ​റും ന​ട​ത്തി. വ​ട​ക്ക​ൻ മേ​ഖ​ല​യി​ലെ വി​വി​ധ രൂ​പ​ത​ക​ളി​ൽ​നി​ന്നാ​യി 120 പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.