പുലിക്കുരുന്പ സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം
Tuesday, January 31, 2023 12:34 AM IST
പു​ലി​ക്കു​രു​മ്പ: സെ​ന്‍റ് ജോ​സ​ഫ്സ് സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​വും വി​ര​മി​ക്കു​ന്ന യു​പി സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ജോ​സ​ഫ് വ​ർ​ഗീ​സ്, യു​പി സ്കൂ​ൾ ഗ​ണി​താ​ധ്യാ​പി​ക വി.​കെ.​ജെ​സി​മോ​ൾ, ഹൈ​സ്കൂ​ൾ ഓ​ഫീ​സ് ക്ലാ​ർ​ക്ക് എ​സ്. ജോ​യി​ച്ച​ൻ എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ടം​പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സി.​എ.​ജോ​സ​ഫ്, റി​നോ ജോ​സ് എ​ന്നി​വ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണ​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യ ഫാ.​മാ​ത്യു ശാ​സ്താം​പ​ട​വി​ലി​നെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ഫി​ലി​പ്പ് ഇ​രു​പ്പ​ക്കാ​ട്ട് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ആ​ലി​ല​ക്കു​ഴി​യി​ൽ, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജോ​ഷി ക​ണ്ട​ത്തി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റെ​ജി​മോ​ൻ പ​ടി​ഞ്ഞാ​റെ​ആ​നി​ശേ​രി​ൽ, ഷി​ജി കൊ​ല്ലി​യി​ൽ, ബി​ആ​ർ​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​അ​നൂ​പ്, ഇ​ട​വ​കാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യി കു​രു​വ​ൻ​മാ​ക്ക​ൽ, മു​ൻ മു​ഖ്യാ​ധ്യാ​പ​ക​ൻ ഡാ​യി മാ​ത്യു, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജു ജോ​സ​ഫ്, ലൂ​ക്കോ​സ് മു​ണ്ട​ന്താ​ന​ത്ത്, വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി​ക​ളാ​യ കെ.​എ​സ്.​മ​രി​യ, ജെ​റോം ഷി​ബു, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഗി​രീ​ഷ് അ​ലോ​ഷ്യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥിക​ളു​ടെ ക​ലാ​സ​ന്ധ്യ​യും, ചെ​ണ്ട​മേ​ള​വും, ആ​കാ​ശ​വി​സ്മ​യ​വും അ​ര​ങ്ങേ​റി.