ബൈ​ബി​ൾ ക​ൺ​വൻ​ഷ​നും സൗ​ഖ്യാ​രാ​ധ​ന​യും നാ​ലി​ന്
Tuesday, January 31, 2023 12:34 AM IST
ചെ​മ്പേ​രി: കേ​ര​ള ക​ത്തോ​ലി​ക്ക ക​രി​സ്മാ​റ്റി​ക്ക് ന​വീ​ക​ര​ണ മു​ന്നേ​റ്റം ക​ണ്ണൂ​ർ സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന ബൈ​ബി​ൾ ക​ൺ​വെ​ൻ​ഷ​നും സൗ​ഖ്യാ​രാ​ധ​ന​യും ഫെ​ബ്രു​വ​രി നാ​ലി​ന് ത​ളി​പ്പ​റ​മ്പ് പു​ഷ്പ​ഗി​രി ദ​ർ​ശ​ന ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​ൻ​പ​തി​ന് ജ​പ​മാ​ല, 9.25 ന് ​പ്രാ​ർ​ത്ഥ​ന, 10 ന് ​ന‌​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഫാ.​കു​ര്യാ​ക്കോ​സ് പ്ലാ​വ്നി​ൽ​ക്കും​പ​റ​മ്പി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നും ആ​രാ​ധ​ന​ക്കും ക​ണ്ണൂ​ർ രൂ​പ​ത ബി​ഷ​പ്പ് ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല നേ​തൃ​ത്വം ന​ൽ​കും. 'ഉ​ണ്ണീ​ശോ​ക്ക് ഒ​രു സു​വി​ശേ​ഷം' മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​വും ന​ട​ക്കു​മെ​ന്ന് സോ​ൺ ആ​നി​മേ​റ്റ​ർ ഫാ.​മാ​ത്യു വ​ള​വ​നാ​ൽ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബെ​ന്നി കൊ​ട്ടാ​ര​ത്തി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.