നെ​ല്ലി​ക്കാം​പൊ​യി​ല്‍ പ​ള്ളി കു​ടി​യേ​റ്റ​ക്കാ​രു​ടെ ആ​ശ്ര​യകേ​ന്ദ്രം: മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി
Tuesday, January 31, 2023 12:34 AM IST
നെ​ല്ലി​ക്കാം​പൊ​യി​ല്‍: ത​ല​ശേ​രി അ​തി​രൂ​പ​ത സ്ഥാ​പി​ത​മാ​കു​ന്ന​തി​ന് മു​ന്‍​പ് രൂ​പം​കൊ​ണ്ട നെ​ല്ലി​ക്കാം​പൊ​യി​ല്‍ പ​ള്ളി കു​ടി​യേ​റ്റ​ക്കാ​രു​ടെ ഏ​ക ആ​ശ്ര​യ കേ​ന്ദ്ര​മാ​യി​രു​ന്നു​വെ​ന്നും പ്ലാ​റ്റി​നം ജൂ​ബി​ലി നി​റ​വി​ലാ​യി​രി​ക്കു​ന്ന ദേ​വാ​ല​യ​വും ഈ ​പ്ര​ദേ​ശ​വും ഇ​ന്ന് ഏ​റെ വ​ള​ര്‍​ച്ച പ്രാ​പി​ച്ചി​രി​ക്കു​ന്നു​വെ​ന്നും ത​ല​ശേ​രി ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി. ഒ​രു വ​ര്‍​ഷം നീ​ണ്ടു നി​ല്‍​ക്കു​ന്ന സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നെ​ല്ലി​ക്കാം​പൊ​യി​ലി​ന്‍റെ മു​ന്നേ​റ്റ​ത്തി​ല്‍ ദേ​വാ​ല​യ​ത്തെ പോ​ലെ ത​ന്നെ സി​എം​സി സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​നും മ​ഹ​ത്ത​ര​മാ​യ സ്ഥാ​ന​മാ​ണു​ള്ള​ത്. ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ജ​ന​ത​യ്ക്ക് ആ​ത്മീ​യ​മാ​യ ശ​ക്തി ന​ല്‍​കി​യ​ത് സി​എം​സി സി​സ്റ്റേ​ഴ്‌​സാ​ണെ​ന്നും മാ​ര്‍ പാം​പ്ലാ​നി പ​റ​ഞ്ഞു.
ഫൊ​റോ​ന​യി​ലെ വൈ​ദി​ക​രു​ടെ സ​മൂ​ഹ​ബ​ലി​യോ​ടെ​യാ​ണ് ജൂ​ബി​ലി ആ​ഘോ​ഷം ആ​രം​ഭി​ച്ച​ത്. ജൂ​ബി​ലി സ്മാ​ര​ക​മാ​യി നി​ര്‍​മി​ക്കു​ന്ന വൈ​ദി​ക മ​ന്ദി​ര​ത്തി​ന് മാ​ര്‍ പാം​പ്ലാ​നി ത​റ​ക്ക​ല്ലി​ട്ടു. ദേ​വാ​ല​യ തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് കാ​വ​നാ​ടി പ്ര​ധാ​ന കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.
അ​സി. വി​കാ​രി ഫാ. ​മാ​ത്യു കു​ടി​ലി​ല്‍, മ​ണി​ക്ക​ട​വ് പ​ള്ളി വി​കാ​രി ഫാ.​പ​യ​സ് പ​ടി​ഞ്ഞാ​റെ​മു​റി​യി​ല്‍, ഫൊ​റോ​ന​യി​ലെ മ​റ്റ് വൈ​ദി​ക​ര്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.
ഇ​രി​ക്കൂ​ര്‍ എം​എ​ല്‍​എ സ​ജീ​വ് ജോ​സ​ഫ്, ട്ര​സ്റ്റി​മാ​രാ​യ റോ​യി പു​തി​യാ​കു​ള​ങ്ങ​ര, ജോ​സ് ചേ​ല​ത്താ​ഴ​ത്ത്, മാ​ത്യു വ​ട്ടോ​ളി​ല്‍, ഹ​ര്‍​വ്വാ​സി​സ് വ​ലി​യ​കു​ള​ത്തി​ല്‍, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടോ​മി വെ​ട്ടി​ക്കാ​ട്ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.