നെ​ല്ലി​ക്കു​റ്റി യു​പി സ്കൂ​ൾ വാ​ർ​ഷി​ക​ം ആഘോഷിച്ചു
Monday, January 30, 2023 12:39 AM IST
നെ​ല്ലി​ക്കു​റ്റി: നെ​ല്ലി​ക്കു​റ്റി ഗാ​ന്ധി മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ൽ 59ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും വി​ര​മി​ക്കു​ന്ന ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​ൻ ബാ​ബു ഐ​സ​ക്കി​നു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​മ്പേ​രി ഫൊ​റോ​ന വി​കാ​രി റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ ബി​ജു കു​റു​മു​ട്ടം, മാ​നേ​ജ​ർ ഫാ. ​മാ​ത്യു ഓ​ലി​യ്ക്ക​ൽ, ഇ​രി​ക്കൂ​ർ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ഗി​രീ​ഷ് മോ​ഹ​ൻ, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സോ​ജ​ൻ കാ​രാ​മ​യി​ൽ, ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി ഷൈ​ബി, സ്കൂ​ൾ സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് ടോം​ ജോ​സ്, സ്കൂ​ൾ ലീ​ഡ​ർ ശി​വാ​നി അ​നീ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് റോ​ബി ഇ​ല​വു​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​മു​ഖ ഗാ​യ​ക​ൻ സാ​യി ജോ​ൺ വ​ള്ളോം​കോ​ട്ടി​നെ ആ​ദ​രി​ച്ചു.