ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി കേ​ര​ഗ്രാ​മം പ​ദ്ധ​തി
Monday, January 30, 2023 12:39 AM IST
പ​യ്യാ​വൂ​ർ: പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ൻ മു​ഖാ​ന്ത​രം ന​ട​പ്പാ​ക്കു​ന്ന കേ​ര​ഗ്രാ​മം പ​ദ്ധ​തി​യു​ടെ പ​ഞ്ചാ​യ​ത്തുത​ല ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ നി​ർ​വ​ഹി​ച്ചു. മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കാ​ണ് പ​ദ്ധ​തി. ജൈ​വ​വ​ള വി​ത​ര​ണം, തെ​ങ്ങി​ന് ത​ട​മൊ​രു​ക്ക​ൽ, തെ​ങ്ങി​ൻ തോ​ട്ട​ങ്ങ​ളി​ൽ ഇ​ട​വി​ള കൃ​ഷി ന​ട​ത്ത​ൽ, തെ​ങ്ങ് ക​യ​റ്റ യ​ന്ത്ര​ങ്ങ​ൾ ന​ൽ​ക​ൽ, പ​മ്പ് സെ​റ്റ് ന​ൽ​ക​ൽ, രോ​ഗം​ബാ​ധി​ച്ച് ഉ​ത്പാ​ദ​ന ക്ഷ​മ​ത കു​റ​ഞ്ഞ തെ​ങ്ങ് വെ​ട്ടി​മാ​റ്റു​ന്ന​തി​നാ​യു​ള്ള ധ​ന​സ​ഹാ​യം, തെ​ങ്ങി​ൻ തൈ ​വി​ത​ര​ണം, ജൈ​വ​വ​ള ക​മ്പോ​സ്റ്റ് യൂ​ണി​റ്റു​ക​ൾ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​വും. 100 ഹെ​ക്ട​ർ സ്ഥ​ല​ത്ത് 17500 തെ​ങ്ങു​ക​ൾ​ക്കാ​ണ് ആ​നു​കൂ​ല്യം. പ​ഞ്ചാ​യ​ത്ത് ത​ല സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വാ​ർ​ഡ് ത​ല സ​മി​തി​ക​ൾ മു​ഖേ​ന​യാ​ണ് അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ച​ത്. പ​യ്യാ​വൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ വ​ളം വി​ത​ര​ണ ഡി​പ്പോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​ത സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​മോ​ഹ​ന​ൻ, ആ​നി​സ് നെ​ട്ട​നാ​നി​ക്ക​ൽ, ഷീ​ന ജോ​ൺ, സ്നേ​ഹാ​മൃ​ത, കെ.​വി. അ​ശോ​ക് കു​മാ​ർ, തോ​മ​സ് വെ​ണ്ണാ​യി​പ്പ​ള്ളി​ൽ പ്ര​സം​ഗി​ച്ചു.