ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Sunday, January 29, 2023 12:24 AM IST
ക​രു​വ​ഞ്ചാ​ൽ: ആ​ശാ​ൻ​ക​വ​ല അ​ങ്ക​ണ​വാ​ടി​യു​ടെ​യും ആ​ല​ക്കോ​ട് എ​ക്സൈ​സ് റേ​ഞ്ചി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധ കൗ​മാ​രം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി​യി​ൽ വ​ർ​ണ​ക്കൂ​ട് അം​ഗ​ങ്ങ​ൾ​ക്കാ​യി പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ഗ്രേ​ഡ് ടി.​ആ​ർ. രാ​ജേ​ഷ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ക്കു​ക​യും ല​ഹ​രി വി​രു​ദ്ധ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഒ​ന്നാം സ്ഥാ​നം വെ​ള്ളാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ യു​പി സ്കൂ​ളി​ലെ ഏ​യ്ഞ്ച​ൽ മ​രി​യ​ക്കും ര​ണ്ടാം സ്ഥാ​നം ക​ണി​യ​ൻ​ചാ​ൽ എ​ച്ച്എ​സ്എ​സി​ലെ അ​ർ​ച്ച​ന സ​ജീ​വ​നും മൂ​ന്നാം സ്ഥാ​നം വെ​ള്ളാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ യു​പി സ്കൂ​ളി​ലെ ആ​ൻ മ​രി​യ​ക്കും ല​ഭി​ച്ചു.
ആ​ശാ​ൻ​ക​വ​ല വാ​ർ​ഡ് അം​ഗം ബി​ന്ദു സ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി. സാ​റാ​മ്മ, മ​ല്ലി​ക എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.