വെ​ണ്ണ​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ തി​രു​നാ​ൾ തു​ട​ങ്ങി
Sunday, January 29, 2023 12:24 AM IST
വെ​ണ്ണ​ക്ക​ല്ല്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ 10 ദി​വ​സം നീ​ളു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് വി​കാ​രി ഫാ. ​ഫി​ലി​പ്പ് ചേ​ന്നാ​ട്ട് കൊ​ടി​യേ​റ്റി. ഫെ​ബ്രു​വ​രി നാ​ലു​വ​രെ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും.
ഫാ. ​പോ​ൾ ഇ​ട​ത്തി​ന​ക​ത്ത്, ഫാ. ​സേ​വ്യ​ർ പു​ത്ത​ൻ​പു​ര, ഫാ. ​തോ​മ​സ് ചെ​രു​വി​ൽ, ഫാ. ​ജോ​സ​ഫ് ഓ​ര​ത്തേ​ൽ, ഫാ. ​വി​ൽ​സ​ൺ പു​ത്ത​ൻ​പു​ര​യി​ൽ, ഫാ. ​ജി​നു വ​ട​ക്കേ​മു​ള​ഞ്ഞ​നാ​ൽ എ​ന്നി​വ​ർ വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ നാ​ലി​ന് വൈകുന്നേരം 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന-ഫാ. ​ആ​ന്‍റ​ണി മ​റ്റ​ക്കോ​ട്ടി​ൽ. 6.30ന് ​കു​രി​ശ​ടി​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം സ​മാ​പ​ന ദി​ന​മാ​യ അ​ഞ്ചി​നു രാ​വി​ലെ 10ന് ​റ​വ. ഡോ. ​ജോ​ർ​ജ് ക​രോ​ട്ടി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന്.